ഇന്‍സ്റ്റഗ്രാം വഴി പ്രണയം; ഇന്ത്യക്കാരനെത്തേടി കാമുകി പോളണ്ടില്‍ നിന്നും എത്തി; 42കാരി വന്നത് 6 വയസ്സുള്ള മകള്‍ക്കൊപ്പം

ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകനെ കാണാനായി പോളണ്ടില്‍ നിന്നും കാമുകി ഇന്ത്യയിലെത്തി. 49കാരിയായ ബാര്‍ബറ പോളക്കാണ് ജാര്‍ഖണ്ഡിലെ ഷദാബ് മാലിക്കുമായി പ്രണയത്തിലായത്. തുടര്‍ന്ന് ബാര്‍ബറ കാമുകനൊപ്പം താമസിക്കാനായി 6 വയസ്സുള്ള ഒരു കുട്ടിയുമായി ഇന്ത്യയിലേക്കെത്തുകയായിരുന്നു.

2027 വരെ സാധുതയുള്ള ഒരു ടൂറിസ്റ്റ് വിസയില്‍ മകളോടൊപ്പമാണ് യുവതി എത്തിയത്. ഇന്ത്യയിലെത്തിയ ശേഷം ആദ്യത്തെ കുറച്ച് ദിവസം ഹോട്ടലിലാണ് താമസിക്കുകയും പിന്നീട് ഗ്രാമത്തിലേക്ക് എത്തുകയുമായിരുന്നു. 2021ലാണ് ഇരുവരും സോഷ്യല്‍മീഡിയ വഴി സൗഹൃദത്തിലായത്.

Also Read : ‘ഹെഡ് ലൈറ്റ് ഹെഡേക്ക് ആവും’, ലേസര്‍ ലൈറ്റുകള്‍, അലങ്കാര ലൈറ്റുകള്‍ എന്നിവയുടെ ദുരുപയോഗം തടയാന്‍ എം വി ഡി

ചാറ്റിങ്ങിലൂടെ സൗഹൃദം പ്രണയമായി മാറി. അതിനു പിന്നാലെയാണ് ബാര്‍ബറ ഇന്ത്യയിലേക്ക് വരികയായിരുന്നു. കാമുകി ഇന്ത്യയിലെത്തിയ ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിക്കുകയും ഹസാരിബാഗ് കോടതിയില്‍ വിവാഹത്തിന് അപേക്ഷിക്കുകയും ചെയ്തു.

ഇന്ത്യയും ഹസാരിബാഗും തനിക്ക് ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും യുവതി പറഞ്ഞു. ഗ്രാമത്തില്‍ എത്തിയ അവളെ ചൂടായ കാലാവസ്ഥ വളരെയധികം അലട്ടിയെന്നും രണ്ട് എസികള്‍ സ്ഥാപിക്കേണ്ടി വന്നു എന്നും മാലിക്ക് പറഞ്ഞു. കൂടാതെ, അവര്‍ക്കായ പുതിയ കളര്‍ ടിവിയും വാങ്ങി നല്‍കി സ്‌നേഹനിധിയായ കാമുകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News