ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിറ്റെക് സ്വന്തമാക്കി. ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ പരാജയപ്പെടുത്തിയാണ് ഇഗ തൻ്റെ കരിയറിലെ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിലേക്ക് നടന്ന് കയറിയത്.
ഫൈനലിൽ 12-ാം സീഡായി ഇറങ്ങിയ ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനിയെ 6-2, 6-1 സെറ്റുകൾക്ക് തകർത്താണ് ഇഗ കിരീടം ഉയർത്തിയത്. ആദ്യ സെറ്റിൽ ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും തുടർന്ന് തുടർച്ചയായ 10 ഗെയിമുകൾ ജയിച്ച ഇഗ 6-2, 5-0 എന്ന നിലയിൽ മുന്നിലെത്തുകയായിരുന്നു.
Also read:നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
ഫൈനൽ ജയത്തോടെ തൻ്റെ കറിയറിലെ അഞ്ചാം ഗ്രാൻ്റ് സ്ലാം നേട്ടം സ്വന്തമാക്കുക മാത്രമല്ല, ഫ്രഞ്ച് ഓപ്പണിൽ ഹാട്രിക് കിരീടം നേടുന്ന ലോക ഒന്നാം നമ്പർ താരം കൂടിയായി മാറി. 2020ലാണ് ആദ്യമായി താരം ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയത്. പിന്നീട് 2022, 2023 വർഷങ്ങളിൽ ഇഗ തന്നെ കിരീടത്തിൽ മുത്തമിട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയിലെത്തിയതും വിംബിള്‍ഡണില്‍ ക്വാര്‍ട്ടറിലെത്തിയതുമാണ് മറ്റ് ഗ്രാന്‍ഡ് സ്ലാമുകളിലെ നേട്ടം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here