അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐ എം നയം.
മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറാതിരിക്കുകയാണ് വേണ്ടത്. അതിനാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് സീതാറാം യെച്ചൂരിക്ക് ലഭിച്ച ക്ഷണം നിരസിച്ചുകൊണ്ട് പി ബി അറിയിച്ചു.
ഒരു മതപരമായ ചടങ്ങ് പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നേരിട്ട് പങ്കെടുപ്പിച്ച് സംസ്ഥാന സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കി ബിജെപിയും ആര്‍എസ്എസും മാറ്റിയത് ഏറ്റവും ദൗര്‍ഭാഗ്യകരമാണ്.
ഭരണഘടന പ്രകാരം രാഷ്ട്രത്തിന് ഭരണകാര്യങ്ങളില്‍ മതപരമായ ബന്ധം പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം .സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തില്‍ ഭരണകക്ഷികള്‍ ലംഘിക്കുകയാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here