നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറ്; വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവം: എ. വിജയരാഘവന്‍

നവകേരള യാത്രയ്ക്ക് നേരെ നടന്ന ഷൂ ഏറില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. വലതുപക്ഷത്തിന്റെ അധ:പതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവമാണിതെന്നും പ്രതിപക്ഷം കെട്ടിപ്പൊക്കിയ കള്ളപ്രചരണങ്ങളുടെ മുനയൊടിഞ്ഞതോടെ ജനകീയ സ്വീകാര്യതയെ തകര്‍ക്കാന്‍ ചെയ്ത പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ഷൂ ഏറ് പ്രതിഷേധാര്‍ഹം; പി എം സുരേഷ് ബാബു

കേരള ചരിത്രത്തിലെ ഏറെ സ്വീകാര്യത ലഭിച്ച പരിപാടിയാണ് നവകേരള സദസ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പരാതികള്‍, നേരിട്ട് ആശയവിനിമയം നടത്തി പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി നടത്തുന്ന പരിശ്രമത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് കേരളത്തിലെ പ്രതിപക്ഷത്തെ ആശങ്കയിലാക്കുന്നു. കേരള സര്‍ക്കാരിനും ഇടതുപക്ഷ മുന്നണിക്കും എതിരായി ഉണ്ടാക്കിയെടുത്ത എല്ലാ കള്ളപ്രചരണങ്ങളുടെയും മുന ഒടിഞ്ഞു. സമൂഹത്തില്‍ അവര്‍ ഒറ്റപ്പെട്ടു. തുടര്‍ന്ന് സമാന്തര സദസുകള്‍ നടത്തുമെന്ന് പറഞ്ഞു. അവിടെ ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍ ജനങ്ങളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട പ്രതിപക്ഷത്തിന് ഈ ജനകീയ സ്വീകാര്യതയെ തകര്‍ക്കണമെങ്കില്‍ സാഹസികമായ എന്തെങ്കിലും ചെയ്യണം. കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ ഉണ്ടാക്കി ഈ ജാഥയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ, യുഡിഎഫിന്റെ, വലതുപക്ഷത്തിന്റെ അധപതനത്തിന്റെ ആഴം തെളിയിക്കുന്ന സംഭവമാണിത്. ജനകീയ മുന്നേറ്റത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നവരുടെ ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്. ഇത് ഏത് സാമൂഹിക വിരുദ്ധനും ചെയ്യാവുന്ന പ്രവര്‍ത്തിയാണ്. ഇത് രാഷ്ട്രീയ പ്രവര്‍ത്തനമല്ല സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ്. കേരളത്തിലെ സാധാരണ ജനത്തിന് ഈ സര്‍ക്കാരിനോടുള്ള സ്‌നേഹാദരം വര്‍ദ്ധിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി യുഡിഎഫ്, കോണ്‍ഗ്രസ് പാര്‍ട്ടി, പ്രതിപക്ഷം, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പ്രാധാന്യം നല്‍കി കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ കമ്മ്യൂണിസ്റ്റ് വിരുദ്ധയ്ക്ക് ഒരു സ്വീകാര്യതയും ഇല്ലെന്ന് ബോധ്യപ്പെട്ടതും ഇവരുടെ കളവുകളുടെ മുന ഒടിഞ്ഞതു കൊണ്ടാണ് ഇത്തരം ഒരു പ്രവര്‍ത്തി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News