രാഷ്ട്രീയ കാര്യ സമിതി രൂപീകരണത്തിൽ കോൺഗ്രസിൽ അതൃപ്തി; മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് എ ഗ്രൂപ്പ്

രാഷ്ട്രീയ കാര്യ സമിതി രൂപീകരണത്തിൽ കോൺഗ്രസിൽ അതൃപ്തി. മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് എ ഗ്രൂപ്പ്. എണ്ണം കൂട്ടിയിട്ടും നാമ മാത്ര പരിഗണന. അതൃപ്തി പ്രകടമാക്കി നേതാക്കൾ രംഗത്തെത്തി. എംപിമാരെ തെരെഞ്ഞെടുത്ത മാനദണ്ഡത്തിലും പരാതി ഉയർന്നിട്ടുണ്ട്. നിർണ്ണായക ചർച്ച നടക്കേണ്ട കമ്മിറ്റിയിൽ ആളെ കുത്തി നിറച്ചെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം.

ALSO READ: പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശം; ദില്ലി മുഖ്യമന്ത്രിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ സ്റ്റേയുമായി സുപ്രീം കോടതി

അംഗങ്ങളുടെ എണ്ണം 21 ൽ നിന്ന് 36 ലേക്ക് ഉയർത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. 19 പുതുമുഖങ്ങൾ അടങ്ങുന്ന ജംബോ കമ്മിറ്റി. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാൽ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയിൽ മുൻതൂക്കം. സമിതിയിലെ ആളെണ്ണം  കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുളളുവെന്നതാണ് എ ഗ്രൂപ്പിന്റെ പ്രധാന വിമർശനം.  പാർട്ടി വേദിയിൽ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേർത്തുവെന്നും ഗ്രൂപ്പുകൾ വിമർശിക്കുന്നു. എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിർണ്ണായക ചർച്ച നടക്കേണ്ട കമ്മിറ്റിയിൽ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമർശനമുയരുന്നുണ്ട്. ആരോപണ വിധേയരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
പട്ടിക ഏകപക്ഷീയമെന്നും എ ഗ്രൂപ്പ് നേതൃത്വം വിമർശിച്ചു.  തിരുവനന്തപുരത്ത് നിന്ന് വി എസ് ശിവകുമാർ ഇടം പിടിച്ചപ്പോൾ കെ.മോഹൻകുമാറിനെ പരിഗണിച്ചില്ല.  രാജ് മോഹൻ ഉണ്ണിത്താനെ തഴഞ്ഞതിലും പ്രതിഷേധം ഉയരുന്നുണ്ട്. പുതിയ ജംബോ പട്ടിക വരും ദിവസങ്ങളിലും കൂടുതൽ പ്രതിസന്ധിയിലേക്കാകും കോൺഗ്രസിനെ എത്തിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News