‘തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, ഇക്കാര്യത്തിലുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണം’; വി.എസ്. സുനില്‍കുമാര്‍

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി വി.എസ്. സുനില്‍കുമാര്‍. ഇക്കാര്യത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന്് വീഴ്ചയുണ്ടായോ എന്നതിന് തന്റെ കൈയ്യില്‍ തെളിവില്ല. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. സംഭവത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായി. പൂരത്തിനൊപ്പം നിന്ന എന്നെ തന്നെ അന്ന് പ്രതികൂട്ടിലാക്കി ചര്‍ച്ചകളും പ്രചരണങ്ങളും നടന്നു.

ALSO READ: എം ആർ അജിത്കുമാറിനെതിരെയുള്ള ആരോപണം; പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം

സത്യസ്ഥിതി പുറത്തു വരട്ടെ. ഇക്കാര്യത്തില്‍ അപ്പോള്‍ കൂടുതല്‍ പ്രതികരിക്കും സുനില്‍കുമാര്‍ പറഞ്ഞു. ഒരു മാസം കൊണ്ട് പുറത്ത് വരുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് 4 മാസമായിട്ടും പുറത്ത് വന്നിട്ടില്ല, ജനങ്ങള്‍ക്ക് അത് അറിയാന്‍ താത്പര്യം ഉണ്ട്. തൃശ്ശൂര്‍ പൂരം തടസപ്പെടുത്തിയത് ഏത് ഉന്നതനായാലും അത് ജനങ്ങള്‍ അറിയണം. സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News