ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നു: പി ജയരാജന്‍

p-jayarajan

ക്യാമ്പസുകളുടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നു പി ജയരാജന്‍. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും എല്ലാ തരത്തിലും യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംജി സര്‍വകാലശാലയിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജയരാജൻ.

Also Read: സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കലാലയങ്ങളില്‍ മുസ്ലിം ആരാധനാ കൂട്ടായ്മ ഉണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമം നടത്തുന്നു. മൂവാറ്റുപുഴ കോളേജില്‍ കണ്ടത് അതാണ്. ഇസ്ലാമിസ്റ്റുകളാണ് ഇതിന്റെ എല്ലാം ഉറവിടം. ക്യാമ്പസുകളില്‍ എസ്എഫ്‌ഐയെ ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. ക്യാമ്പസുകളില്‍ മതസൗഹര്‍ദം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്തവര്‍ അല്ല, ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ ആണ് തീവ്രത പ്രചരിപ്പിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പന്തീരാങ്കാവിൽ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസ്‌റ്റ് കേസില്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ മാധ്യമങ്ങളെ അതിനായി ഉപയോഗിച്ചു.

വികസന പ്രശ്‌നങ്ങള്‍ അവകാശപ്പെട്ട് ഇസ്ലാമിസ്റ്റുകള്‍ ഇടപെടുകയും അതിലൂടെ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ഉദാഹരണമാണ്. അതിനു സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്. മഅദനിയുടെ തീവ്ര പ്രസംഗങ്ങള്‍ കേട്ട കണ്ണൂരിലെ ഒരു സംഘം ചെറുപ്പക്കാര്‍ നായനാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയിരുന്നു.

Also Read: തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മഅദനിയെ അറസ്റ്റ് ചെയ്ത വൈരാഗ്യം ആയിരുന്നു കാരണം. നായനാരുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അന്ന് ഗൂഢാലോചന നടത്തിയ പ്രതികളില്‍ ഒരാള്‍ കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ ആണ് ഗൂഢാലോചന പൊളിഞ്ഞത്. ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടെന്നും പി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News