ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ‘റെസ്റ്റില്ലാതെ’ വാട്ട്‌സ്ആപ്പ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിന് അരങ്ങാരുങ്ങുമ്പോള്‍ വാട്ട്‌സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും പരമാവധി ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

തങ്ങളുടെ നേട്ടങ്ങളും വാഗ്ദാനങ്ങളും ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ശക്തമായ പ്രചരണമാണ് നടക്കുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് പ്രചാരണത്തിലെ വ്യത്യസ്തതകളും.

ALSO READ:  വാമനപുരത്ത് കുടുംബവഴക്കിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

ബിജെപി വാട്ട്‌സ്ആപ്പില്‍ പ്രധാനമന്ത്രിയുടെ കത്ത് വോട്ടര്‍മാര്‍ക്ക് അയച്ചാണ് പ്രചാരണം നടത്തുന്നത്. രാജ്യത്താകമാനം 500 മില്യണ്‍ ജനങ്ങളാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. വോട്ടര്‍മാരില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍പ്പെടെ ചോദിച്ചു കൊണ്ടാണ് പ്രചാരണം. മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്നൊരു വെബ്‌സൈറ്റും പാര്‍ട്ടി പുറത്തിറക്കിയിട്ടുണ്ട്. മോദിക്ക് വോട്ടു ചെയ്യുമെന്ന് ഉറപ്പുനല്‍കാനും അതിന്റെ കാരണം കാണിച്ചുകൊണ്ട് വീഡിയോ അപ്പലോഡ് ചെയ്യാനും ഇതില്‍ ഓപ്പ്ഷനുണ്ട്. മറുവശത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുകയും ചെയ്യും. വാട്ട്‌സ്ആപ്പിലൂടെയുള്ള പ്രചരണങ്ങള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച് അത് എല്ലാവരിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട് പാര്‍ട്ടികള്‍.

ALSO READ: ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണോ കൂടുതല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്ളത് അവര്‍ക്ക് വോട്ടര്‍മാരുമായി എളുപ്പത്തിലും മികച്ച രീതിയിലും സമ്പര്‍ക്കം നടത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മുമ്പ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി എല്ലാവരും ആശ്രയിച്ചിരുന്ന ഫേസ്ബുക്കിനെ ഇപ്പോള്‍ പാര്‍ട്ടികള്‍ക്ക് അത്ര താല്‍പര്യമില്ല. പരസ്യങ്ങള്‍ക്കും മറ്റുമുള്ള ചില നിയന്ത്രണങ്ങളാണ് ഫേസ്ബുക്കിനോടുള്ള പ്രീതി കുറച്ചത്.

വലിയ നിയന്ത്രണങ്ങളില്ലാതെ ജനങ്ങളിലെത്തിച്ചേരാന്‍ കഴിയുന്ന സമൂഹമാധ്യങ്ങളെയാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ ഏറെ ആശ്രയിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയാണ് പ്രധാന പ്രചാരണ ആയുധമാകുന്നതില്‍ മറ്റുചില ആപ്പുകള്‍. കൊവിഡിന് ശേഷം സോഷ്യല്‍മീഡിയകളെ കുറിച്ചുള്ള ധാരണകള്‍ തന്നെ മാറിയെന്നാണ് നിരീക്ഷര്‍ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News