“പാണക്കാട് തങ്ങൾക്കു മേലുള്ളത് രാഷ്ട്രീയ സമ്മർദ്ദം; ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി”: ഐഎൻഎൽ

പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെത്തുടർന്ന് ജന്മഭൂമി പത്രത്തിന്റെയും നേതാക്കളുടെയും പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐഎൻഎൽ. ജന്മ ഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളാണ് പറഞ്ഞുവെക്കുന്നത്. മുൻകാലങ്ങളിലും ചില മുസ്ലിം ലീഗ് നേതാക്കൾ രാമക്ഷേത്ര വിഷയത്തിൽ ഇത്തരം നിലപാടുകൾ എടുത്തിട്ടുണ്ടായിരുന്നു എന്നും തങ്ങളുടെ ഇപ്പോഴത്തെ പ്രസ്താവന ചില രാഷ്ട്രീയ സമ്മർദ്ദങ്ങളാലാവാം എന്നുമുള്ള ജന്മഭൂമിയുടെ പരാമർശം അത്യന്തം ഗൗരവ വഹമാണ്. ഐഎൻഎൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്‌ കെപി ഇസ്മായിലും ഓർഗാനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസുമാണ് ഇക്കാര്യങ്ങൾ പ്രസ്താവനയിൽ പ്രതിപാദിച്ചത്.

Also Read; നടിയെ ആക്രമിച്ച കേസ്; അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

എന്ത് രാഷ്ട്രീയ സമ്മർദ്ദമാണ് പാണക്കാട് തങ്ങൾക്കു മേലുള്ളത് എന്ന് തങ്ങളും ജന്മഭൂമിയും വ്യക്തമാക്കേണ്ടതുണ്ട്. പാണക്കാട് തങ്ങൾക്കു മേൽ ചെലുത്തപ്പെടുന്ന ഇത്തരം സമ്മർദങ്ങൾ സമുദാത്തിന്റെ നിലനിൽപിനെപോലും ചോദ്യം ചെയ്യപ്പെടുന്ന നിലപാടെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുഎന്നത് എത്രമേൽ അപകടകാരമാണ്. ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അക്കാര്യങ്ങൾ ലീഗ് സമുദായത്തോട് തുറന്നുപറയണം. അല്ലാത്തപക്ഷം സത്യവിരുദ്ധ മുഖപ്രസംഗം എഴുതിയതിനു ജന്മഭൂമിക്കെതിരെ കേസ് കൊടുക്കാൻ ലീഗും തന്റേടം കാണിക്കണം എന്നും ഐഎൻഎൽ നേതാക്കൾ വ്യക്തമാക്കി.

Also Read; സാദിഖലിയു​ടെ പ്രസംഗം സ്വാഗതം ചെയ്ത് സംഘ്പരിവാർ; ന്യൂനപക്ഷങ്ങൾ കരുതിയിരിക്കണം- ഐ.എൻ.എൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News