പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല: സിറ്റി പൊലീസ് കമ്മീഷണർ

പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. തെളിവുകളാണ് ഒരു കേസിൽ പ്രധാനം. തെളിവ് ലഭിച്ചുകഴിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയവും രീതിയും പൊലീസ് തീരുമാനിക്കും. എവിടെവച്ചു വേണമെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാം.

Also Read: മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ

ഈ കേസിൽ മാത്രം ഒരു പ്രത്യേകതയുമില്ല. എല്ലാ കേസിലും നടക്കുന്ന കാര്യമാണ് ഇവിടെയും നടന്നത്. പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല. ആരായാലും അറസ്റ്റ് ചെയ്യും. പൊതുമുതൽ നശിപ്പിച്ചതിനാണ് അറസ്റ്റ്. ഒരുപാട് നാശനഷ്ടങ്ങളാണ് പ്രതി സൃഷ്ടിച്ചത്.

Also Read: ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകും: എ എ റഹീം

പൊലീസ് വാഹനം തകർത്തു, പിങ്ക് പൊലീസ് വാഹനം നശിപ്പിച്ചു, ബസുകൾ നശിപ്പിച്ചു എന്നിങ്ങനെയുള്ള നാശനഷ്ടങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ട്ടിച്ചത്. ഇത്രയധികം കാര്യങ്ങൾ ചെയ്തയാളെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News