പത്തു കോടിയില്‍ നിന്നും 24,000 കോടിയിലേക്ക്; ലോക്‌സഭാ തെരഞ്ഞടുപ്പ് ചെലവ് ചില്ലറ ചെലവല്ല!

ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവും ഇരട്ടിയാവുകയാണ്. ജനാധിപത്യത്തിന്റെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ വലിയ രീതിയില്‍ തന്നെ നടപ്പിലാക്കേണ്ടതുണ്ട്.

2014ല്‍ പൊതു തെരഞ്ഞെടുപ്പില്‍ ചെലവായത് 3870.3 കോടി രൂപയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് കൈകാര്യം ചെയ്യുന്നത്. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫണ്ടിംഗ് നടത്തുന്നത് അതായത് സര്‍ക്കാരാണ്. ഇനി ഒരേസമയമാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ ചെലവ് കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടുകയാണ് പതിവ്.

ALSO READ: കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്ന് നിര്‍ദേശം

1952ലേക്ക് പോയാല്‍ 10.45 കോടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചെലവ്. എന്നാല്‍ 2014 ആയപ്പോള്‍ അത് 3074 കോടിയായി. ആദ്യം 489 സീറ്റുകളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. 1977ല്‍ മണ്ഡലങ്ങളുടെ എണ്ണം 543 ആയി ഉയര്‍ത്തി. 1952ല്‍ 53 രാഷ്ട്രീയ പാര്‍ട്ടികളും 533 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ് 489 സീറ്റുകളിലേക്ക് മത്സരിച്ചത്. 2014 ആയപ്പോഴേക്കും 464 രാഷ്ട്രീയ പാര്‍ട്ടികളും 3234 സ്ഥാനാര്‍ത്ഥികളുമാണ് 543 സീറ്റുകളിലേക്ക് മത്സരിച്ചത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 84.3 മില്യണായി ഉയര്‍ന്നു. അതില്‍ 18-19 വയസ് പ്രായമുള്ള 15 മില്യണ്‍ വോട്ടര്‍മാരാണ് 2014നെ അപേക്ഷിച്ച് 2019ല്‍ ഉണ്ടായിരുന്നത്. പത്തു ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് 2019ല്‍ ഉണ്ടായിരുന്നത്. അത് 2014ല്‍ ഒമ്പത് ലക്ഷമായിരുന്നു. അതേസമയം 2014ല്‍ എട്ടു നിയോജകമണ്ഡലങ്ങളില്‍ വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിച്ചപ്പോള്‍ എല്ലാ മണ്ഡലങ്ങളിലും 2019ല്‍ വിവിപാറ്റുകള്‍ വിന്യസിച്ചു.

ALSO READ: ” സിഎഎയില്‍ കോണ്‍ഗ്രസിന് അവസരവാദ നിലപാട്, അതേക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്”: ഗോവിന്ദന്‍ മാസ്റ്റര്‍

2024ല്‍ വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 1952ലെ 10.45 കോടിയില്‍ നിന്നും തെരഞ്ഞെടുപ്പ് ചെലവ് 24,000 കോടിയാകുമെന്നാണ് കരുതുന്നത്. ഇലക്ടറല്‍ ഓഫീസുകള്‍, ഇലക്ടറല്‍ ബൂത്തുകള്‍, വോട്ടര്‍ പട്ടിക തയ്യാറാക്കുക എന്നിവയ്ക്കാണ് ചെലവ് ഏറുന്നത്. ഇത്തരം ചെലവുകള്‍ക്ക് 1957ല്‍ സര്‍ക്കാര്‍ അനുവദിച്ചത് 5.90 കോടിയാണ്. അത് 1962ല്‍ 7.32 കോടിയായിരുന്നു. 1952ല്‍ 17.32 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് 98.66 കോടിയാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു.

2019ല്‍ 12000 കോടി ചെലവാക്കിയ സ്ഥാനത്താണ് സര്‍ക്കാര്‍ ഈ വര്‍ഷം 24,000 കോടി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News