പ്രശാന്ത് കിഷോര്‍, സുനില്‍ കനഗോലു ആന്‍ഡ് കോ; തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ ക്യാമ്പയിന്‍ മേക്കേഴ്‌സാകുന്നു

എക്‌സല്‍ ഷീറ്റുകള്‍, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, പരസ്യങ്ങള്‍, സര്‍വേ റിപ്പോര്‍ട്ടുകള്‍, സാങ്കേതിക വിദ്യകള്‍, അവസാനിക്കാത്ത ഡേറ്റകള്‍… ഇന്ത്യയുടെ പരമ്പരാഗത തെരഞ്ഞടുപ്പ് ക്യാമ്പയിനുകളില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് വിജയ കൊടി വീശാന്‍ ഓരോ പാര്‍ട്ടികളും ആശ്രയിക്കുന്നത് തെരഞ്ഞടുപ്പ് തന്ത്രജ്ഞന്മാരെയാണ്. പിറകില്‍ നിന്നും തന്ത്രം മെനഞ്ഞവര്‍ ഇന്ന് മുന്നില്‍ നിന്നു നയിക്കുന്നുവെന്ന് സാരം.

ഇന്ത്യ മറ്റൊരു ലോക്‌സഭാ ഇലക്ഷനായി ഒരുങ്ങുമ്പോള്‍, തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉയര്‍ന്നുവരവ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയപരമായ വിദഗ്ദാഭിപ്രായങ്ങള്‍ക്കായി ആര്‍ക്കും സമീപിക്കാവുന്ന ഒരാളായി പ്രശാന്ത് കിഷോര്‍ മാറിയത്, 2014ല്‍ നരേന്ദ്രമോദി നയിച്ച എന്‍ഡിഎ സഖ്യം 282 സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ സഹായിച്ച അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ തന്നെയാണ്.

ALSO READ:  ‘കേരളത്തിന്റെ ക്രൈസ്തവ പാരമ്പര്യം അറിയാത്തവർക്ക് ബൈബിളിനേക്കാള്‍ വലുത് ആർഎസ്എസിന്റെ വിചാരധാര’; ഇടുക്കി രൂപതക്കെതിരെ ലത്തീൻ സഭ

2013ല്‍ സിറ്റിസണ്‍ ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് എന്ന നോണ്‍ പ്രൊഫിറ്റ് സംഘടന, രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം നിരവധി തെരഞ്ഞെടുപ്പുകള്‍ക്കായി തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിന് സാധിച്ചു. ചായ് പേ ചര്‍ച്ച എന്ന ഒറ്റ ക്യാമ്പയിനിലൂടെയാണ് ബ്രാന്‍ഡ് മോദി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. സ്റ്റാച്യു ഒഫ് യൂണിറ്റി മൂവ്‌മെന്റ്, വികാസ് പുരുഷ് ടാഗുകള്‍ എന്നിവയെല്ലാം പ്രശാന്ത് കിഷോറിന്റെ സംഭാവനകളാണ്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ അവയില്‍ ഭൂരിഭാഗവും വിജയം കൊയ്തതിലൂടെ രാഷ്ട്രീയ രംഗത്ത് തന്നെ വലിയ കാല്‍വെയ്പ്പാണ് നടത്തിയതെന്ന് നിരീക്ഷകരും വിലയിരുത്തുന്നു. ഇപ്പോള്‍ ബീഹാറില്‍ പദയാത്ര സംഘടിപ്പിക്കുന്ന പ്രശാന്ത് കിഷോര്‍, താന്‍ എന്താണോ രാഷ്ട്രീയ നേതാക്കളെ ഉപദേശിച്ചിരുന്നത്, അതിപ്പോള്‍ നേരിട്ട് ജനങ്ങളോട് പറയുകയാണെന്നാണ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

മറ്റൊരാള്‍ സുനില്‍ കനഗോലുവാണ്. പല നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയ ശില്‍പി എന്നു പറയാം സുനിലിനെ. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഉപദേശകനായി തന്ത്രങ്ങള്‍ മെനയുന്ന സുനില്‍ കനഗോലുവാണ്, കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിന് ചുക്കാന്‍ പിടിച്ചത്. അദ്ദേഹത്തിന്റെ തലയില്‍ ഉദിച്ച ആശയമാണ് ഭാരത് ജോഡോ യാത്രയും.

മൂന്നാമന്‍ പാര്‍ഥാ പ്രതിം ദാസാണ്. ഐഐഎം ബെംഗളുരുവില്‍ അവസാന പ്രോജക്ട് വര്‍ക്ക് നടക്കുമ്പോഴാണ് 2013ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അജയ് സിംഗിന് ഉപദേശകനാകുന്നത്. അന്ന് 36,700 വോട്ടിനാണ് സിറ്റിംഗ് ബിജെപി എംഎല്‍എയെ സിംഗ് പരാജയപ്പെടുത്തിയത്. ആ വര്‍ഷം നവംബറില്‍ അദ്ദേഹം ചാണക്യ എന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനുള്ള കമ്പനി അരിന്ദം മന്നയ്‌ക്കൊപ്പം ആരംഭിച്ചത്. വീണ്ടും സിംഗിനൊപ്പം പ്രവര്‍ത്തിച്ച ദാസ് 2018ല്‍ അദ്ദേഹത്തിന്റെ വിജയ ശില്‍പിയായി.

ALSO READ:  തയ്യൽ തൊഴിലാളികളെയും ടീച്ചർമാരെയും അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി; ‘വടകരയിലെ ജനങ്ങൾ ഇതിന് മറുപടി നൽകും’: പി ജയരാജൻ

2009ല്‍ സാമൂഹിക മാധ്യമങ്ങളെല്ലാം ചുവടുറപ്പിക്കാന്‍ ആരംഭിക്കുന്നതേയുള്ളു. ട്രെന്റുകളും കുടുംബങ്ങളുടെ താല്‍പര്യവുമെല്ലാം അന്ന് വോട്ടിംഗിനെ സ്വാധീനിക്കും. നേതാക്കള്‍ എല്ലായിടത്തും എത്തിപ്പെടാന്‍ ശ്രമിക്കും. ഇന്ന് കാലം മാറി. ടെക്ക്‌നോളജി എല്ലാവര്‍ക്കും സുപരിചിതമായി. മാത്രമല്ല സര്‍വേകള്‍ കൃത്യമായി പരിശോധിക്കാനും അവയില്‍ നിന്നും പദ്ധതികള്‍ മെനയാനും തുടങ്ങി.

പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ഇപ്പോള്‍ വളരുകയാണ്. ആളുകള്‍ എത്ര പണം ചിലവഴിക്കാനും തയ്യാറുമാണ്. തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് നേരിട്ട് എത്താന്‍ ആര്‍ക്കും വയ്യ.  വാട്ട്‌സ്ആപ്പ് കണ്‍ഡന്റ്, സോഷ്യല്‍മീഡിയ പോസ്റ്റുകള്‍, വ്യക്തിപരമായ കണ്‍ഡന്റുകള്‍ എന്നിവയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമെന്ന് ദാസ് പറയുന്നു. മാത്രമല്ല ഇന്‍ ഹൗസ് കണ്‍സള്‍റ്റന്റ്‌സ് എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. അറുപതോളം പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും വിദഗ്ദ സഹായം തേടുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News