ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.ബീഹാര്‍, പഞ്ചാബ് ,തമിഴ്‌നാട്, മധ്യപ്രദേശ് എന്നവിടങ്ങളിലെ ഒരോ മണ്ഡലങ്ങളും, ഉത്തരാഖണ്ഡിലെ രണ്ടും പശ്ചിമബംഗാളിലെ 4ഉം ,ഹിമാചല്‍ പ്രദേശിലെ മൂന്നും മണ്ഡലങ്ങലാണ് ഇന്ന് ജനവിധി തേടിയത്.എല്ലാ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയെങ്കിലും 77.73 ശതമാനം പോളിങ് നടന്ന തമിഴ്‌ലാട്ടിലെ വിക്രമണ്ഡി നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

ALSO READ: മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

47% പോളിങ് രേഖപ്പെടുത്തിയ ഉത്തരാഖണ്ഡിലെ ബദ്രിനാഥിലാണ് ഏറ്റവും കുറവ് പോളിങ് .ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘര്‍ഷങ്ങളുണ്ടായി.ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലിംകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി ആരോപണമുയര്‍ന്നു.തോക്കും വടികളുമായാണ് അക്രമി സംഘം പോളിങ് ബൂത്തിലെത്തി മുസ്‌ളീം വോട്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വോട്ട് ചെയ്യാന്‍ അനുവദിക്കാതെ മടക്കിയയക്കുകയുായിരുന്നു.ജൂലൈ 13 നാണ് വോട്ടെണ്ണല്‍ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News