ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടം; പശ്ചിമ ബംഗാളിലെ പോളിംഗ് ബൂത്തിൽ സംഘർഷം

ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാറിൽ പോളിംഗ് ബൂത്തിൽ സംഘർഷം. ചന്ദ്മാരി,ദിൻഹത പ്രദേശങ്ങളിലാണ് ബിജെപി – തൃണമൂൽ സംഘർഷം. ബിജെപി പോളിംഗ് ഏജന്റിനെ തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം.

ALSO READ: വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി നാവിക സേന മേധാവിയായി ചുമതലയേല്‍ക്കും

അതേസമയം നടനും എം എൻ എം നേതാവുമായ കമൽഹാസൻ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ കോയമ്പേഡിലാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ ഡി എം കെ യ്ക്ക് ഒപ്പമെന്നു കമൽ ഹാസൻ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം പുറത്ത്. 9 മണി വരെയുള്ള വോട്ടെടുപ്പിൽ തമിഴ്നാട് – 8.21%,അസം – 11.15%,ബീഹാർ – 9.23%,ഛത്തീസ്ഗഡ് – 12.02%, ജമ്മു കാശ്മീർ – 10.43%, ലക്ഷദ്വീപ് – 5.59%,മധ്യപ്രദേശ് – 14.12%,മഹാരാഷ്ട്ര – 6.98%,മണിപ്പൂർ – 7.63%, മേഘാലയ – 12.96%,മിസോറാം – 9.36%,നാഗാലാൻഡ് – 8%,പുതുച്ചേരി – 7.85%, രാജസ്ഥാൻ – 10.67%,സിക്കിം – 6.97%,ത്രിപുര – 13.62%,ഉത്തർപ്രദേശ് – 12.22%,ഉത്തരാഖണ്ഡ് – 10.54%, ബംഗാൾ – 15.09%,അരുണാചൽ പ്രദേശ് – 4.95 %,സിക്കിം – 7.90%, ആൻഡമാൻ നിക്കോബാർ – 8.64 % എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.രാവിലെ 9 മണി വരെയുള്ള ഏറ്റവും കൂടിയ പോളിങ്ങ് ബംഗാളിൽ ആണ്.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; കൂടിയ പോളിംഗ് ബംഗാളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News