ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; 29.31 ശതമാനം പോളിങ്

hemant-soren-jharkhand-election

ജാര്‍ഖണ്ഡില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 വരെ 29.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് ഖുന്തി ജില്ലയിലാണ്; 34.12 ശതമാനം. 24.17 ശതമാനം രേഖപ്പെടുത്തിയ രാംഗഢിലാണ് ഏറ്റവും കുറവ് പോളിങ്.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. റാഞ്ചി മണ്ഡലത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ബന്ന ഗുപ്ത വോട്ട് രേഖപ്പെടുത്തി. ജംഷഡ്പൂര്‍ മണ്ഡലത്തിലാണ് ബന്ന ഗുപ്ത വോട്ട് രേഖപ്പെടുത്തിയത്.

Read Also: ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡിൽ ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.37 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളിൽ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ജാർഖണ്ഡിനെ കൂടാതെ അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here