മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: ആദ്യമണിക്കൂറുകളിൽ 11 ശതമാനം പോളിങ്

മധ്യപ്രദേശ് നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 11 ശതമാനം പോളിങ് രേഖപ്പെടുത്തിയാതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ALSO READ: ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

ഏഴ് മണിക്കാണ് സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചത്. മധ്യപ്രദേശ് നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെയും ഛത്തീസ്ഗഡിലെ 70 മ​ണ്ഡ​ല​ങ്ങ​ളി​ലേക്കുമു​ള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിൽ 230 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 2533 സ്ഥാനാർത്ഥികൾ. ഡിസംബർ മൂന്നിന് ആണ് ഫലം പ്രഖ്യാപിക്കുക.

ALSO READ: ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി കെ രാധാകൃഷ്ണൻ

ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മൊത്തം 90 സീറ്റുള്ള ഛത്തീസ്ഗഡിൽ 20 സീറ്റിലേക്ക് ആദ്യഘട്ടം വോട്ടെടുപ്പ് ഈ മാസം 7നു നടന്നു. മിസോറമിലും 7നു ആയിരുന്നു വോട്ടെടുപ്പ്. രാജസ്ഥാൻ (നവംബർ 25), തെലങ്കാന (30) എന്നിവിടങ്ങളിലെ പോളിങ്ങിനു ശേഷം വോട്ടെണ്ണൽ ഡിസംബർ 3നു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News