പോളിംഗ് മെഷീൻ തകരാറിലായി; പാലക്കാട് പോളിംഗ് തടസ്സപ്പെട്ടു

പാലക്കാട് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ 19 ആം നമ്പർ ബൂത്തിൽ പോളിംഗ് തടസ്സപ്പെട്ടു. പോളിംഗ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് തടസ്സമുണ്ടായത്. ടെക്നീഷ്യന്മാർ എത്തി മെഷീൻ ശരിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രണ്ടു മണിക്കൂറിലധികമായി ക്യൂ നിന്നിട്ട് വോട്ട് ചെയ്യാൻ ആകാതെ വോട്ടർമാർ കാത്തുനിൽക്കുകയാണ്.

Also Read: കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു; കാസർഗോഡ് കൈരളി ന്യൂസ് റിപോർട്ടർക്കും ക്യാമറാമാനും മുസ്ലിം ലീഗ് പ്രവർത്തകരുടെ മർദനം

അതേസമയം, പോളിങ് സമാധാനപരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയത് കൊണ്ടാണ് ചിലയിടങ്ങളില്‍ വോട്ടിംഗ് മന്ദഗതിയിലായത്. പോളിംഗ് ബൂത്തുകളില്‍ 6 വരെ എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കും. 7 മണിയോ എട്ടു മണിയോ ആയാലും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കും. പ്രശ്‌നങ്ങള്‍ ഉള്ളയിടത്തെ സ്ഥിതികള്‍ പ്രത്യേകമായി വിലയിരുത്തും. കള്ളവോട്ട് ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: സംസ്ഥാനത്ത് 58.52 ശതമാനം പോളിങ്; പുറത്തുവന്നത് 04.15 PM വരെയുള്ള കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News