വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പോളിംഗ് പൂർത്തിയായി. 64.71 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. രാത്രി 10 വരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ മാറ്റമുണ്ടാകും. 2009ൽ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനേക്കാൾ 8.86 ശതമാനം പോളിംഗിൽ കുറവുണ്ടായി. 2019ലെ ശതമാനത്തിൽനിന്ന് വൻ ഇടിവാണിത്.കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 73.57 ശതമാനമായിരുന്നു പോളിങ്. എല്ലാ നിയോജമണ്ഡലങ്ങളിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് കുറവ് രേഖപ്പെടുത്തി. 2019ൽ ആയിരുന്നു ഉയർന്ന പോളിങ് 80.33 ശതമാനം.ഇത്തവണ 14,71,742 വോട്ടർമാരാണുണ്ടായിരുന്നത്. 66.67 ശതമാനം സ്‌ത്രീകളും 62.70 ശതമാനം പുരുഷന്മാരും സമ്മതിദാനവകാശം വിനിയോഗിച്ചു.
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഏറനാട് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. 69.42 ശതമാനം. കഴിഞ്ഞ തവണയേക്കാൾ ഇതും കുറവാണ്. ആദ്യരണ്ട് മണിക്കൂറിൽ തന്നെ പോളിങ്ങിലെ കുറവ് ദൃശ്യമായിരുന്നു.12.34 ശതമാനംപേരാണ് വോട്ട് ചെയ്‌തത്. എവിടെയും നീണ്ടനിര ഇത്തവണ ഉണ്ടായിരുന്നില്ല. ഉച്ചക്ക് ശേഷമാണ് 50 ശതമാനം പോളിംഗ് പിന്നിട്ടത്. വോട്ടെടുപ്പ് സമയം അവസാനിക്കുന്ന ആറിന് 62.49 ശതമാനമായിരുന്നു പോളിങ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here