പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് വൈകിയെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍. വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും കളക്ടര്‍ വി. വിഗ്‌നേശ്വരി വ്യക്തമാക്കി.
പോളിംഗ് വൈകിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലില്ല. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. വോട്ടറെ മാറ്റി നിര്‍ത്തുകയോ വോട്ടെടുപ്പ് നിര്‍ത്തിവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.
also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ
പുതുപ്പള്ളി മണ്ഡലത്തിലെ 33 ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയെന്നാണ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും യുഡിഎഫും ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് ദിവസം തന്നെ ചാണ്ടി ഉമ്മന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here