ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തെിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായി കരുതുന്ന സംസ്ഥാനങ്ങളിളടക്കം പോളിങ് ശതമാനം കുറഞ്ഞത് വലിയ തിരിച്ചടിയാണ് ബിജെപി ക്യാമ്പുകളിൽ ഉണ്ടാക്കിയിട്ടുള്ളത്.
ALSO READ: എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; കണ്ണൂരിൽ യാത്രക്കാരുടെ പ്രതിഷേധം
ഏറ്റവും കൂടുതല്‍ പോളിങ് പശ്ചിമബംഗാളിലും കുറവ് പോളിങ് മഹാരാഷ്ട്രയിലും രേഖപ്പെടുത്തി. 93 മണ്ഡലങ്ങളിലായി 1351 സ്ഥാനാര്‍ഥികകളാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ വിവിധയിടങ്ങളില്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണാടകയിലെ സ്ഥാനാര്‍ഥി രേവണ്ണക്കെതിരായ ലൈംഗികതിക്രമ പരാതി ഉള്‍പ്പടെ ബിജെക്ക് വലിയ തിരിച്ചടിയായേക്കും.
ALSO READ: ദില്ലിയില്‍ ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധവുമായി എഎപി വിദ്യാര്‍ത്ഥി യൂണിയന്‍
അതേസമയം മൂന്നാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യ സംഖ്യം വലിയ പ്രതീക്ഷയാണ് മുന്നോട്ട് വയ്ക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here