ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം 11 മണിവരെ രേഖപ്പെടുത്തിയത് 25% പോളിംഗ് .അതിനിടെ ബംഗാളിലും ആന്ധ്രപ്രദേശിലും സംഘർഷം റിപ്പോർട്ട് ചെയ്തു.. ബംഗാളിൽ ബിജെപി തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ ആന്ധ്രപ്രദേശിൽ ടിഡിപി വൈ എസ് ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വ്യാപക സംഘർഷം ഉണ്ടായി..
ആന്ധ്ര പ്രദേശ് 23.10%,ബീഹാർ 22.54%,ജമ്മു കശ്മീർ 14.94%,ജാർഖണ്ഡ് 27.40%, മധ്യപ്രദേശ് 32.38%,മഹാരാഷ്ട്ര 17.51%, ഒഡിഷ 23.28%,തെലങ്കാന 24.31%, ഉത്തർപ്രദേശ് 27.12%,ബംഗാൾ 32.78% എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
ALSO READ: എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്
ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗർ മണ്ഡലം ഉൾപ്പെടെ 96 മണ്ഡലങ്ങലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്..ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയിൽ നടക്കും. കൂടാതെ ഉത്തർപ്രദേശിൽ 13 മഹാരാഷ്ട്രയിൽ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും ജാർഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളുമാണ് ജനവിധി എഴുതുന്നത്. അതേസമയം ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്.ആദ്യ മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ബംഗാളിൽ ആണ്.33% പോളിംഗ് രേഖപ്പെടുത്തി.ഏറ്റവും കുറവ് പോളിംഗ് കാശ്മീരിൽ ആണ് രേഖപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here