വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി ഖോങ്മാൻ, മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചു

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചിട്ടുണ്ട്. കിഴക്കൻ ഇംഫാലിൽ 2 ബൂത്തുകളിലും വെസ്റ്റ് ഇംഫാലിൽ 3 ബൂത്തുകളിലുമാണ് പോളിങ് നിർത്തിവെച്ചത്.

ALSO READ: ആരോഗ്യസ്ഥിതി മോശം, ഇന്‍സുലിന്‍ ലഭ്യമാക്കണം; അരവിന്ദ് കേജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

മണിപ്പൂർ, ത്രിപുര, മേഘാലയ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പോളിംഗ് 60 ശതമാനത്തിന് മുകളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ലോക്സഭ ഒന്നാം ഘട്ട വോട്ടെടുപ്പിൽ മൂന്ന് മണിവരെ 53.10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ‘തൃശൂരിന്റെ താളം’, പൂരപ്രേമികളെ ആവേശത്തിലാക്കി ഇലഞ്ഞിത്തറ മേളം; പങ്കെടുക്കുന്നത് 250 കലാകാരൻമാർ

പോളിംഗ് ശതമാനം

ആൻഡമാൻ നിക്കോബാർ – 45.48

അരുണാചൽ പ്രദേശ് – 53.02

അസം – 60.70

ബീഹാർ – 39.73

ഛത്തീസ്ഗഡ് – 58.14

ജമ്മു കാശ്മീർ – 57.09

ലക്ഷദ്വീപ് – 43.98

മധ്യപ്രദേശ് 53.40

മഹാരാഷ്ട്ര 44.12

മണിപ്പൂർ 62.58

മേഘാലയ 61.95

മിസോറാം 48.93

നാഗാലാൻഡ് 51.03

പുതുച്ചേരി 58.86

രാജസ്ഥാൻ 41. 51

സിക്കിം 52.72

തമിഴ്നാട് 50.80

ത്രിപുര 68.35

ഉത്തർപ്രദേശ് 47.44

ഉത്തരാഖണ്ഡ് 45. 53

ബംഗാൾ 66. 34

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News