ഇതൊന്നും അത്ര നല്ലതല്ല കേട്ടോ! പൊൻമുടിയിൽ കാറിൽ യുവാക്കളുടെ ‘സർക്കസ്’

PONMUDI

പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്. വിനോദയാത്രയിൽ തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാവിൻ്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊൻമുടി കമ്പി മൂട് വച്ചായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.

പൊന്മുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ ഉച്ചയ്ക്ക് 3.30 മണിയോടെ പൊന്മുടിയിൽ പോയി തിരികെ വരികയായിരുന്ന. KL07 BH1094 വെള്ള സ്വിഫ്റ്റ് കാർ വളരെ അപകടകരമായ രീതിയിൽ യാത്രക്കാർ ശരീരം പുറത്തിട്ട് ഓടിച്ച് വരുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം.

ALSO READ; എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

കല്ലാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നൽകിയ വിലാസ പ്രകാരം പാലോട് പെരിങ്ങമ്മല സ്വദേശികൾ ആയ 4 പേർ ആണ് വാഹനത്തിൽ സഞ്ചരിച്ചിരുന്നത്.പുറകേ വന്ന തിരുവനന്തപുരം സ്വദേശികളാണ് വീഡിയോയും ഫോട്ടോയും എടുത്തത്.

വീഡിയോ പൊലീസിനും മോട്ടോർ വാഹന എൻഫോഴ്സ് മെന്റിനും കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: A Video is circulating in social media which shows men dangerously driving the car. A video of a young man traveling in a car with his head and body exposed is now circulating on social media.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News