പണം വടിവേലുവിനെ മാറ്റി, നല്ല മനുഷ്യനായിരുന്നു; കാലിൽ വീണിരുന്ന വടിവേലു ഇപ്പോൾ ആളാകെ മാറി: വിമർശിച്ച് പൊന്നമ്പലം

വടിവേലുവിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പൊന്നമ്പലം. വടിവേലു ഒരു നല്ല മനുഷ്യനാണെന്ന് പറഞ്ഞ പൊന്നമ്പലം വളരുന്നതുവരെ പലരുടെയും കാലിൽ വീണ അദ്ദേഹം പണം കൈയ്യിൽ വന്നതോടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയെന്ന് പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവതാരകന്റെ വടിവേലുവിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൊന്നമ്പലം.

ALSO READ: ‘അരങ്ങേറ്റം അതിഗംഭീരം’ 94-ാം മിനിറ്റില്‍ ഗോളടിച്ച് മെസി, വിജയത്തുടക്കത്തിൽ ഇന്റർ മയാമി

‘പണമാണ് വടിവേലുവിനെ മാറ്റിയത്. വടിവേലു തുടക്കത്തിൽ നല്ല മനുഷ്യനായിരുന്നു. വളരുന്നതുവരെ പലരുടെയും കാലിൽ വീണു. എന്നാൽ പണം കൈയ്യിൽ വന്നതോടെ സ്വഭാവവും മാറി. പണമാണ് വടിവേലുവിനെ മാറ്റിയത്. സഹായിച്ചവനെക്കൊണ്ട് സർ എന്ന് വിളിപ്പിയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ വടിവേലുവിന്റെ മാറ്റം’, പൊന്നമ്പലം വ്യക്തമാക്കി.

ALSO READ: പ്രായാധിക്യത്തിൽ പല്ല് നഷ്ടപ്പെട്ടു, അണുബാധയുണ്ടായി; അതുമ്പുംകുളത്ത് കടുവ ചത്തതിൽ സ്ഥിരീകരണവുമായി വനംവകുപ്പ്

‘പക്ഷെ കുറ്റം പറയാൻ സാധിയ്ക്കില്ല. അത് വടിവേലുവിന്റെ നേട്ടമാണ്. ഒന്നുമില്ലാത്തിടത്തുനിന്നും വന്ന് ഇത്രയൊക്കെ നേടിയിട്ടുണ്ടെങ്കിൽ അത് ആ നടന്റെ കഴിവും കഷ്ടപ്പാടും തന്നെയാണ്. അതിനെ അം​ഗീകരിച്ചേ മതിയാവൂ’, പൊന്നമ്പലം കൂട്ടിച്ചേർത്തു.

ALSO READ: മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ

അതേസമയം, വടിവേലുവിന്റെ പുതിയ ചിത്രം മാമന്നന് വളരെ മികച്ച പ്രതികരണമാണ് തമിഴ്നാട്ടിലും കേരളത്തിലും ലഭിച്ചത്. ഒരുപാട് നാളുകൾക്ക് ശേഷമാണു വടിവേലുവിൽ നിന്ന് ഇത്തരമൊരു അഭിനയം പ്രേക്ഷകർക്ക് ലഭിക്കുന്നത്. മാരി സെൽവരാജ് ചിത്രം മാമന്നൻ ഇപ്പോഴും ബോക്സോഫീസിൽ മെച്ചപ്പെട്ട കളക്ഷനുമായി മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News