പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവം, പൊലീസ് കേസെടുത്തു

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂഴിയാർ പൊലീസാണ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറുടെ പരാതിയിലാണ് കേസ്. വിശ്വാസത്തെ അവഹേളിക്കൽ, മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. എഫ്ഐആറിന്‍റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

വനം വികസന കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ഇവരാണ് നാരായണസ്വാമി ഉൾപ്പെടെയുള്ളവരെ പൊന്നമ്പലമേട്ടിലേക്ക് കടത്തിവിട്ടത്. അതേസമയം, ഒന്നാംപ്രതി നാരായണ സ്വാമി ഉടൻ പിടിയിലാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News