പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

high-court-kerala

പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

മലപ്പുറം മുൻ എസ്‌പി സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പൊന്നാനി മുന്‍ സിഐ വിനോദ്, മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ക്കെതിരെയാണ് ഇരയായ യുവതി പരാതി നല്‍കിയത്.

Read Also: ‘തികച്ചും വസ്തുതാ വിരുദ്ധം’: ബസ് ഇടിച്ച സ്ത്രീയുടെ കൈ മുറിച്ചുമാറ്റിയെന്ന വാർത്തക്കെതിരെ കെഎസ്ആർടിസി

വസ്തുസംബന്ധമായ പ്രശ്നത്തില്‍ പൊന്നാനി സിഐ വിനോദിന് പരാതി നല്‍കിയിരുന്നു. പിന്നീട്, വിനോദ് വീട്ടിലെത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെങ്കിലും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. തുടര്‍ന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെ കണ്ട് പരാതിപ്പെട്ടു. എന്നാല്‍ സുജിത് ദാസും തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിക്കാരി ഹണി ട്രാപ്പ് സംഘത്തിലെ ആളാണെന്നായിരുന്നു സിഐ വിനോദിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News