പൊന്നിയിൻ സെൽവൻ 2 ട്രെയിലർ മാർച്ച് 29 ന്

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിൻ്റെ ട്രെയിലർ മാർച്ച് 29 ന് പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ. പിഎസ് 2 ഈ വർഷം ഏപ്രിൽ 28 ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രെയിലർ റിലീസിംഗ് ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് രണ്ടാം ഭാഗത്തിൻ്റെയും കേരളത്തിലെ വിതരണക്കാർ.

കൽക്കിയുടെ നോവലിൻ്റെ ചലച്ചിത്ര സാക്ഷാത്കാരം സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നമാണ്. ലൈക്ക പ്രൊഡക്ഷനും മണിരത്നത്തിൻ്റെ മദ്രാസ് ടാക്കീസുമാണ് ചിത്രം സംയുക്തമായി നിർമ്മിച്ചിരിക്കുന്നത്. വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തമിഴ്,മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. എ.ആർ.റഹ്മാനുമാൻ്റെ സംഗീതത്തിന് മലയാളത്തിൽ ഗാനമെഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News