റെക്കോര്‍ഡ് നേട്ടത്തില്‍ മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 250 കോടി രൂപ. ആദ്യഭാഗം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ നേടിയ 500 കോടി രൂപയെ മറികടക്കാന്‍ രണ്ടാം ഭാഗത്തിനു കഴിയുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
കെട്ടുകാഴ്ചകളില്ലാതെ മണിരത്‌നം രചിച്ച ചോളകാവ്യം, പൊന്നിയന്‍ സെല്‍വന്‍. പ്രണയവും , പകയും, പ്രതികാരവും സമന്വയിക്കുന്ന മണിരത്‌നം മാജിക്. ചോള രാജവംശത്തിന്റെ ചരിത്രത്തിലൂടെ കഥപറഞ്ഞുപോകുന്ന ഒരു വലിയ നോവലിനെ അതിന്റെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ തന്നെ സിനിമയാക്കാന്‍ മണിരത്‌നത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് നിസംശയം പറഞ്ഞുവയ്ക്കാം.
ആദ്യ ഭാഗത്തില്‍ കാര്‍ത്തി അവതരിപ്പിച്ച വന്ദിയതേവന്‍ എന്ന കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ രണ്ടാം ഭാ?ഗത്തിലേക്ക് എത്തുമ്പോള്‍ െഎശ്വര്യറായിയുടെ നന്ദിനിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആദിത്യ കരികാലനും നന്ദിനും, അവര്‍ക്കിടയിലെ പ്രണയവും പകയും പ്രതികാരവുമാണ് ചിത്രത്തിന്റെ കാതല്‍.
പകയ്ക്ക് പക… പ്രതികാരത്തിന് പ്രതികാരം… അധികാരത്തിനായി രാജവംശങ്ങള്‍ യുദ്ധം ആരംഭിച്ച കാലം മുതലുള്ള ഈ യുദ്ധനീതി, ചോള – പാണ്ഡ്യ വംശ പകയിലൂടെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം. ആദ്യ ഭാഗത്ത് പ്രേക്ഷകര്‍ കണ്ടതിനും കേട്ടതിനുമെല്ലാം ഉത്തരം നല്‍കി കൊണ്ടാണ് രണ്ടാംഭാഗം എത്തിയത്.
മെഗാതാരങ്ങള്‍ സ്‌ക്രീനില്‍ നിരന്നുനിന്നിട്ടുപോലും കാണികള്‍ കഥയ്‌ക്കൊപ്പം, കഥാസന്ദര്‍ഭങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു എന്നത് തന്നെയാണ് മണിരത്‌നം മാജിക്. കിരീടം, രാജ്യം, അധികാരം. ഇവയെല്ലാം കയ്യിലുണ്ടായിട്ടും നിസ്സഹായതയോടെ പോരാടേണ്ടിവരുന്ന സുന്ദരചോളന്റെയും വന്ദിയതേവന്റെയും കുന്ദവൈയുടെയും അരുണ്‍മൊഴിയുടെയും നിസ്സഹായതകള്‍ കൂടിയാണ് ചിത്രം.
നന്ദിനിയുടെ നിസ്സഹായത. നന്ദിനിയുടെ അനാഥത്വം. നന്ദിനിയുടെ പ്രണയം. നന്ദിനിയുടെ പക ഇങ്ങനെ പകരം വയ്ക്കാനില്ലാതെ െഎശ്വര്യ റായ് നിറഞ്ഞാടിയപ്പോള്‍ മറ്റൊരാളെ ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ആഴത്തില്‍ ആദിത്യകരികാലനെ വിക്രം അനശ്വരനാക്കി.
ചരിത്ര നോവല്‍ സിനിമയാകുമ്പോള്‍ അത് തമിഴകത്തെ ചരിത്രമാക്കാന്‍ മണിരത്‌നം മറന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. റിലീസായി ദിവസങ്ങള്‍ കൊണ്ട് 250 കോടി ക്‌ളബ്ബിലേക്കെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here