പതിനൊന്നാം ദിനം പുതിയ നേട്ടവുമായി പിഎസ്2, വാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രദർശനത്തിനെത്തി പതിനൊന്നാം ദിവസവും ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28-ന് റിലീസ് ചെയ്ത ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ആഗോളതലത്തിൽ 300 കോടി കളക്ഷൻ നേടിയിരിക്കുകയാണ് പൊന്നിയിൻ സെൽവൻ 2 എന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്. 500കോടിയായിരുന്നു ഒന്നാം ഭാഗം നേടിയത്. രണ്ടാം ഭാഗം അത് മറികടക്കുന്ന തരത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

റിലീസ് ചെയ്ത രണ്ടാം ദിനം തന്നെ പൊന്നിയിൻ സെൽവൻ 2 നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, ജയറാം, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമിച്ചത്. കൽക്കിയുടെ ഇതിഹാസ നോവലിലെ കഥാപശ്ചാത്തലങ്ങൾക്ക് ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News