ആരാധകരുടെ കാത്തിരിപ്പിന് അവസാനം; പൊന്നിയിൻ സെൽവൻ – രണ്ടാം ഭാഗം റിലീസ്  ഈ മാസം

മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ – രണ്ടാം ഭാഗം റിലീസ്  ഈ മാസം 28ന്. ഗോകുലം മൂവീസാണ് മലയാള പരിഭാഷ  പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രചരണാർത്ഥം വിക്രമും കാർത്തിയും തൃഷയും ഉൾപ്പെടെയുള്ള  താര നിര കൊച്ചിയിൽ എത്തി.

ചോള രാജാക്കൻമാരുടെ  കഥ പറഞ്ഞ പൊന്നിയിൻ സെൽവന് ശേഷമാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗവുമായി തമിഴ് സംവിധായകൻ മണി രത്നം എത്തുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2.

ചിത്രത്തിൻ്റെ പ്രചരണാർത്ഥം പ്രധാന താരങ്ങളായ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷമി, ശോഭിത, ബാബു ആൻറണി തുടങ്ങിയവർ കൊച്ചിയിൽ എത്തി. ആദ്യഭാഗത്തിന്  സമ്മിശ്ര പ്രതികരണമാണ് ബോക്‌സ് ഓഫീസിൽ ലഭിച്ചതെങ്കിലും രണ്ടാം ഭാഗത്തിന് വലിയ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  വിക്രം പറഞ്ഞു.

കേരളത്തിൽ നല്ലത് പറയുന്ന ചിത്രങ്ങൾ എവിടെയും വിജയം നേടുമെന്ന് കാർത്തി പ്രതികരിച്ചു. സ്വപ്ന തുല്യമായ വേഷം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടി തൃഷ പറഞ്ഞു.

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ജയറാം, ബാബു ആൻ്റണി, ഐശ്യര്യ ലക്ഷമി എന്നിവരാണ് പി.എസ്.ടുവിൽ അഭിനയിക്കുന്നത്. തമിഴ് , മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഈ മാസം 28ന് തീയേറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News