ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടത്തി. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളില്‍ പൂജ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്നും പൂജ നടന്നത്. ജില്ലാ കോടതിവിധിക്ക് പിന്നാലെയായിരുന്നു പൂജ.
ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ ചെയ്യാമെന്ന കോടതി ഉത്തരവ് വന്ന് 24 മണിക്കൂറിനകം പൂജക്കുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഒരുക്കുകയായിരുന്നു. പുലര്‍ച്ചെയോടെയാണ് മസ്ജിദിന്റെ തെക്ക് ഭാഗത്തുള്ള നിലവറക്കുള്ളില്‍ പൂജ നടന്നത്. ബാരിക്കേഡുകള്‍ വെച്ച് അറകളിലേക്ക് പോകുന്നതിന് പ്രത്യേക വഴി ഒരുക്കിയിരുന്നു.
Also Read: സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്
ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് അനുമതി ലഭിയിരുന്നില്ല. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം.
ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹിന്ദു വിഭാഗം തടസ്സ ഹര്‍ജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here