12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ഫലം കാത്ത് കേരളം

ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. ഒന്നാം സമ്മാനം 12 കോടിയും രണ്ടാം സമ്മാനം നാല് കോടിയുമാണ്.

ഒരു കോടി വീതം നാല് പേര്‍ക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയില്‍ 10 പേര്‍ക്ക്) ലഭിക്കും. മൂന്ന് ലക്ഷം വീതം അഞ്ച് പേര്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം 2 ലക്ഷം.

Also read : ഡീപ്ഫേക്കല്ല, ഇത് മോദിയുടെ ‘അപരൻ’

കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ് നടക്കുക. കഴിഞ്ഞ വര്‍ഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News