മലമ്പുഴ ഉദ്യാനത്തില്‍ ഒരുക്കിയിരിക്കുന്ന ‘പൂക്കാലം -2025’ പുഷ്പമേളയുടെ രണ്ടാം പതിപ്പിന് തുടക്കമായി. പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നത്. പുഷ്പമേളയുടെ ഉദ്ഘാടനം എ പ്രഭാകരന്‍ എംഎല്‍എ നിര്‍വഹിച്ചു.
മലമ്പുഴ ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ എ പ്രഭാകരൻ എംഎൽഎ പറഞ്ഞു.
കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകുന്ന വർണ വിസ്മയ കാഴ്ചകളൊരുക്കി മലമ്പുഴ ഉദ്യാനം. പല നിറങ്ങളിൽ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ വിസ്മയ ലോകം സഞ്ചാരികൾക്ക് മുമ്പില്‍ തീര്‍ത്തിരിക്കുകയാണ് മലമ്പുഴയിലെ പൂക്കാലം 2025. പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും മലമ്പുഴ ജലസേചനവകുപ്പും ചേര്‍ന്നൊരിക്കിയ പുഷ്പമേള എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലമ്പുഴയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ശ്രമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
Also Read: മലയാളികളുടെ സ്നേഹമറിഞ്ഞു, കേരളത്തിൻ്റെ വളർത്തുപുത്രി ഇനി ജന്മ നാടായ അസ്സമിലേക്ക്
പുഷ്പമേളയ്‌ക്കൊപ്പം ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികളുമുണ്ട്. പുഷ്പമേള ജനുവരി 22 ന് സമാപിക്കും. രാവിലെ 9 മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനം.മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here