കോളുമില്ല, കാണാനുമില്ല; മരണ വാർത്തക്ക് പിന്നാലെ പൂനത്തിന്റെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് റിപ്പോർട്ട്

സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ കഴിഞ്ഞദിവസം മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോഴിതാ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. പൂനം പാണ്ഡെയുടെ മരണവാർത്ത പ്രചരിച്ചതോടെ കുടുംബത്തെ കാണാതായി എന്നാണ് വിവരം.നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടുന്നില്ലെന്നും കാണാനില്ലെന്നുമാണ് നടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ പുറത്തുവിടുന്ന വിവരം.

ALSO READ: ചംപയ് സോറന്റെ സത്യപ്രതിജ്ഞക്ക് ശേഷവും പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം; 39 എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ

പൂനത്തിന്റെ മാനേജർ ഔദ്യോഗിക സോഷ്യൽമീഡിയ പേജിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ കുറിപ്പ് എന്നാണ് മാനേജർ പറഞ്ഞത്.

അതേസമയം സഹോദരിയുടെ ഫോൺ കോളിന് ശേഷം അവരുടെ ഫോൺ ഓഫായി എന്നും മറ്റ് കുടുംബാംഗങ്ങളെയും ബന്ധപ്പെടാൻ കഴിയുന്നില്ല എന്നുമാണ് മാനേജർ പറയുന്നത്. അതുകൊണ്ടു തന്നെ ആശയക്കുഴപ്പത്തിലാണ് എന്നുമാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം.

ALSO READ: തണ്ണീർകൊമ്പനെ പിടികൂടാൻ പരിശ്രമിച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News