സുമനസുകളുടെ സഹായം തേടി വൃക്കരോഗിയായ നിർധനയുവതി

വൃക്ക രോഗിയായ നിര്‍ധന യുവതി ചികിത്സാ സഹായം തേടുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മ കൂടിയായ തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി ഷീബയാണ് സുമനസുകളുടെ സഹായം തേടുന്നത്. പറക്കമുറ്റാത്ത രണ്ടു കുട്ടികളുടെ ഏക ആശ്രമാണ് ഷീബയെന്ന വീട്ടമ്മ. ഒട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെതാണ് ഏക വരുമാനം. പക്ഷെ പൊടുന്നവെ വന്ന വൃക്കരോഗം ഷീബയെ തളര്‍ത്തി. ഇതിനിടയില്‍ ഹൃദയരോഗവും ഗരുതരമായി.

ALSO READ: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സമരം തുടരുമെന്ന് സംയുക്ത സമരസമിതി

വയറില്‍ അണുബാധ കൂടി വര്‍ദ്ധിച്ചതോടെ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഈ വീട്ടമ്മ. ചികിത്സക്ക് വലിയ തുകവേണം. ഒപ്പം ഒറ്റമുറിയില്‍ കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നവും പാതി വഴിയിലാണ്. പണിപൂര്‍ത്തിയാക്കി പുതിയ വീട്ടില്‍ ഒരു ദിവസമെങ്കിലും കുടുംബത്തിനൊപ്പം താമസിക്കണമെന്നതാണ് ഷീബയുടെ സ്വപ്നം. ഷീബക്കും കുടൂംബത്തിനും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സുമനസുകളുടെ സഹായം വേണം. സ്‌ക്രീനില്‍ കാണുന്ന ബാങ്ക് അക്കൗണ്ടിലോ, ഗൂഗില്‍ നമ്പരിലോ സഹായം എത്തിക്കാം.

ALSO READ:  ഇതാണോ മോദിയുടെ ഗ്യാരന്റി? ഒരു വാക്‌സിൻ കൊടുക്കുന്നു ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നു; ആരാണ് ഉത്തരവാദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration