പൂരി ഇഷ്ടമാണോ നിങ്ങൾക്ക്? എങ്കിൽ മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ തയ്യാറാക്കാം

പൂരി ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. എന്നാൽ പൂരി വീട്ടിൽ ഉണ്ടാക്കി എടുക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അല്ലെ. എങ്കിൽ വളരെ എളുപ്പത്തിൽ പൂരി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം.

Also read:പാഴ്‌സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിനെതിരെ ജാഗ്രത പാലിക്കണം: കേരളാ പൊലീസ്

ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതൽ വെള്ളം ചേർക്കുക. എന്നിട്ട് കുറച്ചു ലൂസ് പരുവത്തിൽ മാവിനെ കലക്കിയെടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. എന്നിട്ട് പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ഇനി പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കുറച്ചു മൈദമാവ് കൂടി ചേർത്ത് കൊടുക്കുക.

Also read:അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

പിന്നീട് മൈദ മാവിൽ നല്ലപോലെ മിക്‌സാക്കി എടുക്കുക. എന്നിട്ട് മാവിനെ നല്ലപോലെ ഉരുട്ടിയെടുക്കുക. ഉരുട്ടിയെടുത്ത ഓരോ മാവും പ്രസ്സിൽ വെച്ച് പരത്തുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ പരത്തി വച്ചിട്ടുള്ള ഓരോ മാവും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. മാവ് കുഴക്കാതെയും, പരത്താതെയും, തയ്യാറാക്കി എടുക്കാവുന്ന നല്ല സോഫ്റ്റ് പൂരിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News