‘കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല’, പൃഥ്വിയെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത്

ആടുജീവിതം ഇറങ്ങിയത് മുതൽ പൃഥ്വിരാജിനെ കുറിച്ചുള്ള അഭിനന്ദന കമന്റുകളും പോസ്റ്റുകളും കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച് പൂർണ്ണിമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തൻ്റെ മക്കൾക്ക് പൃഥ്വിരാജ് ഇന്‍സ്പിരേഷന്‍ ആണെന്നാണ് പൂർണിമ പറയുന്നത്. രാജുവിന്റെ ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ ഒരു യാത്ര അദ്ദേഹം മനസില്‍ വിചാരിച്ചിട്ടുണ്ടല്ലോ, അത് ഈ പറയുന്ന ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ കുറച്ച് പാടാണെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൂര്‍ണിമ പറഞ്ഞു.

പൃഥ്വിയെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞത്

ALSO READ: ‘മമ്മൂട്ടി ചെയ്തത് പോലെ രജിനികാന്തിന് ഒരിക്കലും ചെയ്യാൻ കഴിയില്ല, അതിന് അദ്ദേഹത്തെ അവർ സമ്മതിക്കില്ല’, കാരണം വ്യകതമാക്കി വൈ ജി മഹേന്ദ്ര

നമുക്ക് ഓരോ വ്യക്തിയുടെയും യാത്ര കാണുമ്പോള്‍, അത് ഒരു നടന്‍ ആകുമ്പോള്‍ ക്ലോസ് ആയി ശ്രദ്ധിച്ചാല്‍ സ്വാഭാവികമായും ഇത്രയും ജനപ്രീതി നേടിയ ഒരു സ്ഥാനമാണ് നമുക്ക് ഉള്ളതെങ്കില്‍ നമുക്ക് അതിന്റേതായ ഒരു ഉത്തരവാദിത്തം കൂടി ഉണ്ടാകും. എന്നാല്‍ രാജുവിന്റെ ഒരു പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ ഒരു യാത്ര അദ്ദേഹം മനസില്‍ വിചാരിച്ചിട്ടുണ്ടല്ലോ, അത് ഈ പറയുന്ന ഉത്തരവാദിത്തം ഉള്ളതുകൊണ്ട് തന്നെ ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ കുറച്ച് പാടാണ്.

നടന്‍ എന്ന രീതിയില്‍ നമുക്ക് ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ഒരു താരം എന്ന രീതിയില്‍ വേറെ കുറേ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. അത് ബാലന്‍സ് ചെയ്ത് കൊണ്ടു പോവുക എന്ന് പറയുന്നത് പ്രധാനമാണ്. എന്നാല്‍ അവനവന്റെ ആഗ്രഹങ്ങളില്‍ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല.

നമ്മള്‍ക്ക് നമ്മുടെ പല പല മേഖലകളില്‍ നിന്നും സമയമെടുത്ത് നമ്മള്‍ക്ക് അതിന് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് കൃത്യമായിട്ട് ഉണ്ട്. ടാലന്റ് മാത്രം നമ്മളെ എവിടെയും എത്തിക്കില്ല.

ALSO READ: ‘ദിലീപ് തെറ്റ് ചെയ്തിട്ടുണ്ട്, തെളിവുകള്‍ കയ്യിലുണ്ട്, നിരന്തരം ഭീഷണികത്തുകൾ വരുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം’; അതിജീവിതയുടെ അഭിഭാഷക പറയുന്നു

കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല. അത് ഹാര്‍ഡ് വര്‍ക്ക് കൊണ്ട് കൂടിയേ പറ്റുകയുള്ളു. അത് കഠിനാധ്വാനം കൊണ്ടും കൂടിയേ വരികയുള്ളു. നിങ്ങള്‍ സ്മാര്‍ട്ട് ആയിരിക്കണം. അനിയനോട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, നമ്മുടെ വീട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്കാണ് അത് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍.

ഒരു അച്ഛന്‍, അമ്മ, അല്ലെങ്കില്‍ ഒരു അങ്കിള്‍, മകന്‍, ഭര്‍ത്താവ് ഇങ്ങനെയൊക്കെയുള്ള രീതിയില്‍ നമ്മുടെ വളര്‍ച്ചയെ കണ്ട് അഭിമാനിക്കുന്നു എന്ന് പറയുന്നത് തന്നെയാണ് ഏറ്റവും വലിയ നേട്ടം. അത് ഞാന്‍ കുട്ടികളോടും പറയാറുണ്ട്. അത് നമ്മുടെ വീട്ടില്‍ വെച്ച് തന്നെയല്ലേ ആദ്യ പഠിപ്പിക്കേണ്ടത്. നമ്മള്‍ ആഗ്രഹിച്ച് കഠിന്വാധ്വാനം ചെയ്ത് കഴിഞ്ഞാല്‍ പ്രപഞ്ചം നമുക്ക് അത് തരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News