ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് കഥകളി; പൂതനാമോക്ഷം ആദ്യമായി ഹിന്ദിയില്‍

കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി ഹിന്ദിയില്‍ അവതരിപ്പിക്കുന്നു. മുംബൈ ആസ്ഥാനമായ കലാകാരന്മാരുടെ കൂട്ടായ്മയായ സൃഷ്ടിയാണ് ദേശീയ ഭാഷയില്‍ കഥകളിക്ക് പുതിയ മാനങ്ങള്‍ തേടുന്നത്.

കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും തനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കലാരൂപമാണ് കഥകളി. വളരെ പ്രസിദ്ധമായ പൂതനാമോക്ഷം എന്ന കഥയാണ് ഇതാദ്യമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്.

സംഗീത പൊതുവാള്‍ പരിഭാഷ നിര്‍വഹിക്കും. മുംബൈയിലെ പ്രശസ്ത കഥകളി കലാകാരി താര വര്‍മ്മ അരങ്ങിലെത്തും. കൃഷ്ണമോഹന്‍ നെടുമ്പള്ളിയുടെ ആലാപനത്തില്‍ അര്‍ജുന്‍ വാര്യരും മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് പ്രസാദും മദ്ദളത്തിലും കലാശ്രീ ലളിതകലാാലയം നമ്പീശന്‍ ചെണ്ടയിലും പനമണ്ണ ശശി ഇടക്കയിലും പശ്ചാത്തലമൊരുക്കും. ചമയം മുരുകന്‍ പാപ്പനംകോട്. ആശയവും സാക്ഷാത്ക്കാരവും അനില്‍ പൊതുവാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News