ആദ്യ വിവാഹബന്ധം 55 മണിക്കൂര്‍,രണ്ടാമത്തേതും പരാജയം; മൂന്നാം വിവാഹബന്ധവും വേര്‍പെടുത്തി പോപ്പ് ഗായിക ബ്രിട്ട്‌നി

പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സും നടനും മോഡലുമായ സാം അസ്ഖാരിയും വിവാഹമോചിതരായി. ഇരുവരും സോഷ്യല്‍ മീഡിയ പോസ്റ്റ് വഴിയാണ് വേര്‍പിരിയുന്ന വാര്‍ത്ത അറിയിച്ചത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്.

ഒരാളുമായുള്ള ആറു വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും പിരിയാനുള്ള കാരണം വ്യക്തിപരമായ കാര്യമാണെന്നും അത് വിശദീകരിക്കാനല്ല ഈ പോസ്റ്റ് പങ്കുവെച്ചതെന്നും ബ്രിട്ട്‌നി കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും ആശ്വാസ വാക്കുകള്‍ മെസ്സേജുകളുടെ രൂപത്തില്‍ വന്നുവെന്നും അത് തന്റെ സങ്കടം കുറച്ചുവെന്നും ബ്രിട്ട്‌നി വ്യക്തമാക്കുന്നു.

വിവാഹ മോചനം എന്നത് ഒരുമിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്നും സാം അസ്ഖാരി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ബ്രിട്ട്‌നിയുടെ സന്തോഷം മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ സാമും വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News