ഇസ്രയേലിനെ പിന്തുണച്ച് ഇട്ട പോസ്റ്റിൽ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം; പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന്റെ പോസ്റ്റ് വിവാദത്തിലേക്ക്

ഇസ്രയേലിനെ പിന്തുണച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പങ്കുവച്ച പോസ്റ്റ് വിവാദം. എന്നാൽ ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ‘ഇസ്രയേലിന് വേണ്ടി പ്രാര്‍ത്ഥിക്കൂ’ എന്ന കുറിപ്പോടെ ജസ്റ്റിന്‍ ബീബര്‍ എഴുതിയിരുന്നത്.

‘ഇസ്രയേലിന് വേണ്ടി പ്രാർഥിക്കൂ’ എന്ന അടിക്കുറിപ്പോടെ ചെയ്ത പോസ്റ്റിൽ പക്ഷെ ഗാസയുടെ ചിത്രമാണ് പോസ്റ്റിൽ ഇട്ടത്. എന്നാൽ അബദ്ധം മനസ്സിലായ ജസ്റ്റിൻ നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം നീക്കം ചെയ്തു. പിന്നീട് ഏതാനും മിനിറ്റുകള്‍ക്കു ശേഷം ചിത്രമില്ലാത്ത അതേ കുറിപ്പ് ജസ്റ്റിന്‍ ബീബർ പങ്കുവച്ചു. എങ്കിലും ആദ്യ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. എന്നാൽ വിമർശനങ്ങളോടൊന്നും ജസ്റ്റിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

also read: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ദില്ലിയില്‍ കനത്ത ജാഗ്രത

അതേസമയം അതിനിടെ ​ഗാസയിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുകയാണ്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു. ഈജിപ്റ്റില്‍ നിന്നും ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. ടെല്‍ അവീവില്‍ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ആന്റണി ബ്ലിങ്കണ്‍, സാധാരണ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ പരമാവധി കരുതല്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.

also read: ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ നഗ്നതാ പ്രദർശനം; മുഖ്യമന്ത്രിക്ക് പരാതി നൽകി

അതേസമയം 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇരുഭാ​ഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരുക്കേറ്റു. ​ഗാസയിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണത്. യുദ്ധം ഇത്രയും ദിവസങ്ങൾ പിന്നിടുമ്പോൾ സമാധാന ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടില്ല. കുടിവെള്ളം, വൈദ്യുതി, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രദേശത്തു നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News