ഗര്‍ഭിണിയായ ആരാധികയ്ക്ക് ടോയ്‌ലറ്റില്‍ പോകണം; പരിപാടി നിര്‍ത്തിവെച്ച് പോപ്പ് ഗായകന്‍

ഗര്‍ഭിണിയായ ആരാധികയ്ക്ക് ടോയ്‌ലറ്റില്‍ പോകാനായി പരിപാടി നിര്‍ത്തിവെച്ച് പോപ്പ് ഗായകന്‍. പ്രശസ്ത പോപ്പ് ഗായകനും ഗ്രാമി ജേതാവുമായ ഹാരി സ്‌റ്റൈല്‍സാണ് പരിപാടി നിര്‍ത്തിവെച്ച് ആരാധികയ്‌യ്ക്ക് ശുചിമുറിയില്‍ പോകാന്‍ അവസരം ഒരുക്കിയത്. കാര്‍ഡിഫിലെ പ്രിന്‍സിപാലിറ്റി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച്ച രാത്രി നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്.

Also readവയര്‍ തുറന്നപ്പോള്‍ ആദ്യം കണ്ടത് ‘കാലുകള്‍’; പിന്നെ മുടി; ‘ഗര്‍ഭം ധരിച്ച പുരുഷ’നായി ഒരാള്‍ ജീവിച്ചത് 36 വര്‍ഷം

നിറവയറുമായാണ് സിയാന്‍ എന്ന ആരാധിക ഹാരിയുടെ പരിപാടി കാണാനെത്തിയത്. തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനുള്ള പേര് നിര്‍ദേശിക്കാന്‍ സിയാന്‍ ഹാരിയോട് പറഞ്ഞു. അതു വളരെ കടുപ്പമേറിയതാണെന്നും താന്‍ തന്നെ പേരിടണമോ എന്നും ഹാരി തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഹാരി പേരുകള്‍ നിര്‍ദേശിക്കാന്‍ തുടങ്ങിയപ്പോഴേക്കും ശുചിമുറിയില്‍ പോകണമെന്ന് യുവതി പറയുകയായിരുന്നു. ഉടന്‍ തന്നെ ഹാരി പരിപാടി നിര്‍ത്തി.

Also Read-വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് എട്ട് വര്‍ഷം; ‘വധു’വിനെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ജീവനൊടുക്കി

യുവതിക്ക് തന്റെ പാട്ട് മുഴുവനും കേള്‍ക്കാനുള്ള അവസരം നല്‍കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ഹാരി പിന്നീട് വേദിയില്‍ പറയുകയും ചെയ്തു. ഇത്രയും സമയം മറ്റു ആരാധകരും പരിപാടി അവതിരിപ്പിക്കുന്നവരും ക്ഷമയോടെ കാത്തിരുന്നു. ആ സമയത്ത് ഹാരി അവരോട് സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. യുവതി മടങ്ങി എത്തിയപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഇരുത്തിയ ശേഷമാണ് ഹാരി പേര് പറയാന്‍ തുടങ്ങി. സ്റ്റെവീ, റാഫെ, ഹാര്‍ലി, കാലേബ് എന്നീ പേരുകളാണ് ഹാരി നിര്‍ദേശിച്ചത്. അതില്‍ നിന്ന് കാലേബ് എന്ന പേര് യുവതി തെരഞ്ഞടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News