കത്തോലിക വൈദികര്‍ക്ക് സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ പോപ്പിന്റെ അനുമതി. ഇതിനായി വിശ്വപ്രമാണങ്ങളില്‍ മാറ്റം വരുത്തി മാര്‍പ്പാപ്പ ഒപ്പുവച്ചു. എന്നാല്‍ വിവാഹം നടത്തികൊടുക്കാന്‍ കഴിയില്ലെന്ന് വത്തിക്കാന്റെ വിശദീകരണം പുറത്തുവന്നു. പുതിയ രേഖയില്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത കൂദാശയാണെന്ന് രേഖ പറയുന്നു. ഒരു സിവില്‍ യൂണിയന്‍ എന്ന നിലയില്‍ ഒരുതരത്തിലും വിവാഹം നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും അത് വ്യക്തമാക്കുന്നുണ്ട്.
ALSO READ: വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി
അനുഗ്രഹിക്കുന്ന എന്നത് ഒരു വ്യക്തിക്ക് ദൈവത്തോടുള്ള വിശ്വാസം ഉറപ്പിക്കലാണ്. നമ്മള്‍ ജീവിക്കുന്ന ലോകത്തെ ഒരു ചെറിയ കാര്യമല്ല. ജീവിതത്തിന്റെ ആയിരം മൂര്‍ത്തമായ സാഹചര്യങ്ങളില്‍ ദൈവത്തോടുള്ള അതീതത, കരുണ, സാമീപ്യം എന്നിവയിലേക്കുള്ള തുറന്ന മനസ്സിനെ പ്രകടിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒന്നാണെന്നും രേഖ വ്യക്തമാക്കുന്നു. അനുഗ്രഹിക്കുന്ന ഒരു തടസവുമുണ്ടാവരുതെന്നും അത് വളര്‍ത്തിയെടുക്കണമെന്നും പോപ്പ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here