ഒടുവിൽ മാർപ്പാപ്പയും അത് പറഞ്ഞു; ഗാസയിൽ നടക്കുന്നത് ‘വംശഹത്യ’

POPE FRANCIS

ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ‘വംശഹത്യ’ എന്ന് മുദ്രകുത്തി ഫ്രാൻസിസ് മാർപ്പാപ്പ. അന്താരാഷ്ട്ര നിയമം സ്ഥാപിച്ച വംശഹത്യയുടെ നിയമപരമായ നിർവചനവുമായി ഗാസയിലെ സാഹചര്യം യോജിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഹോപ്പ് നെവർ ഡിസപ്പോയ്ന്റ്സ് പിൾറിംസ് ടുവേഡ്സ് എ ബെറ്റർ വേൾഡ്” എന്ന ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഗാസയിൽ ഇപ്പോൾ ഇസ്രയേലിൽ നടത്തുന്ന ആക്രമണം വംശഹത്യയുടെ സ്വഭാവം ഉള്ളതാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നതെന്നും നിയമജ്ഞരും അന്താരാഷ്ട്ര സംഘടനകളും രൂപപ്പെടുത്തിയ സാങ്കേതിക നിർവചനവുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ശ്രദ്ധാപൂർവ്വം വിഷയം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

ALSO READ; ആയത്തൊള്ള ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്: പിൻഗാമിയെ കണ്ടെത്തി ഇറാൻ

ഇസ്രയേലിൻ്റെ ഗാസയിലെ യുദ്ധം “വംശഹത്യയുടെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമാണെന്ന്” വിധിക്കുകയും “പട്ടിണിയെ യുദ്ധത്തിൻ്റെ ഒരു രീതിയായി ഉപയോഗിക്കുന്നു” എന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമിതി അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്രസഭ പ്രത്യേക സമിതിയുടെ ഈ അഭിപ്രായത്തോട് യോജിക്കുന്നതാണ് മാർപ്പാപ്പയുടെ അഭിപ്രായവും.

അതേസമയം ഗാസയിൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണങ്ങൾ ഇസ്രയേൽ തുടർച്ചയായി നിഷേധിച്ചു.എന്നാൽ മാർപ്പാപ്പയുടെ പരാമർശങ്ങളെക്കുറിച്ച് രാജ്യത്തെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News