ഇപ്പോൾ ഏറെ വൈറലാണ് ഈ സഹോദരങ്ങൾ; ആരാണെന്ന് പറയാമോ?

പ്രേഷകശ്രദ്ധ നേടിയ നിരവധി സിനിമാ താരങ്ങൾ ജീവിതത്തിൽ സഹോദരങ്ങൾ ആണ്. വിനീത് ശ്രീനിവാസൻ- ധ്യാൻ ശ്രീനിവാസൻ, ഫഹദ് ഫാസിൽ- ഫർഹാൻ ഫാസിൽ, പൃഥ്വിരാജ്- ഇന്ദ്രജിത്ത് തുടങ്ങിയ നിരവധി താരങ്ങൾ ഇതിനോടകം ആരാധക പ്രീതി നേടിയ സഹോദരതാരങ്ങളാണ്. ഇവരുടെയൊക്കെ കുട്ടിക്കാല ഫോട്ടോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലാണ്.

ALSO READ: പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു
ഇപ്പോഴിതാ ഹിറ്റ് ചിത്രമായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരത്തിന്റെയും നടൻ ഗണപതിയുടെയും കുട്ടിക്കാല ചിത്രമാണ് വൈറലാകുന്നത്. ഇരുവരും സഹോദരങ്ങളാണ്.നിരവധി സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ള സതീഷ് പൊതുവാളിന്റെ മക്കളാണ് ഗണപതിയും ചിദംബരവും.

ബാലതാരമായിട്ടാണ് ചിദംബരവും ഗണപതിയും അഭിനയത്തിലേക്ക് എത്തുന്നത്. കുട്ടിക്കാലത്തു തന്നെ ചിദംബരവും ഗണപതിയും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ആയിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി ഗണപതി അഭിനയിച്ചു.

ALSO READ: തപാല്‍ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

എന്നാൽ ചിദംബരം അഭിനയത്തിനു പകരം സംവിധാനത്തിലേക്ക് മാറി. ജയരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീട് രാജീവ് രവി, കെ യു മോഹനൻ എന്നിവരുടെ അസിസ്റ്റന്റായും ചിദംബരം പ്രവർത്തിച്ചു. ജാൻ എ മൻ എന്ന ചിത്രത്തിലൂടെയാണ് ചിദംബരം സ്വതന്ത്രസംവിധായകനായി എത്തുന്നത്. ചിത്രത്തിൽ തിരക്കഥാകൃത്തായി ഗണപതിയും പ്രവർത്തിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗണപതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News