പ്രശസ്ത ഒഡീഷ ഗായിക റുക്‌സാന ബാനോ അന്തരിച്ചു; വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കുടുംബം

പ്രശസ്ത ഒഡീഷ ഗായിക റുക്‌സാന ബാനോ അന്തരിച്ചു. സംബല്‍പുരി ഗായിക റുക്‌സാന ബാനോ ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച രാത്രിയായിരുന്നു 27 കാരിയായ റുക്സാനയുടെ മരണം. റുക്‌സാന സ്‌ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മരണകാരണം അവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Also Read : അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

അതേസമയം റുക്‌സാനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നതിനാലാണെന്ന് കുടുംബം ആരോപിച്ചു. റുക്സാനയ്ക്ക് നേരത്തെ ഭീഷണി ഉണ്ടായിരുന്നുവെന്നും വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നമതെന്നും അമ്മയും സഹോദരിയും പറഞ്ഞു.

ഏകദേശം 15 ദിവസം മുമ്പ്, ബൊലാംഗീറില്‍ ഷൂട്ടിംഗിനിടെ ജ്യൂസ് കുടിച്ചതിന് ശേഷം റുക്സാനയ്ക്ക് അസുഖം വന്നു, ഓഗസ്റ്റ് 27 ന് അവളെ ഭവാനിപട്ടണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, അവളെ ബൊലാംഗീറിലെ ഭീമാ ഭോയ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു, തുടര്‍ന്ന് അവളുടെ നില വഷളായതിനെത്തുടര്‍ന്ന് ബര്‍ഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനാല്‍ പിന്നീട് ഭുവനേശ്വറിലെ എയിംസിലേക്ക് കൊണ്ടുപോയി – സഹോദരി റൂബി ബാനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News