കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ ജനസംഖ്യാ പരിഷ്‌കരണ കമ്മിറ്റി അംഗീകാരം നല്‍കി

കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതിലും സ്വദേശിവത്കരണം നടപ്പാക്കാനുള്ള കരട് നിയമത്തിന് ജനസംഖ്യാ പരിഷ്‌കരണ കമ്മിറ്റി അംഗീകാരം നല്‍കി. സ്വകാര്യമേഖലയില്‍ തൊഴില്‍ തേടാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിനും സര്‍ക്കാര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കരട് നിയമം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുവൈത്ത് പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ നിയന്ത്രണത്തിന്റെ പ്രാഥമിക ലക്ഷ്യം.

Also Read: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ ദിവസം കുവൈത്ത് ആഭ്യന്തര മന്ത്രാലയം 800 പ്രവാസികളെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാഷണാലിറ്റി, പാസ്പോര്‍ട്ട്, ട്രാഫിക്ക്, ഓട്ടോമേറ്റഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ പ്രധാന മേഖലകളില്‍നിന്ന് പ്രവാസി തൊഴിലാളികളെ മാറ്റുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Also Read: കൈരളിക്കെതിരായ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത പൊളിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News