ഷുക്കൂര്‍ വക്കീലിത് ആളാകെ മാറിയല്ലോ, ഇതേതാണീ പുതിയ അവതാരം?

ചുരുങ്ങിയ കാലംകൊണ്ട് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ചൊരു വ്യക്തിയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ഷുക്കൂര്‍ വക്കീലായി നമ്മെ വിസ്മയിപ്പിച്ച പി. ഷുക്കൂര്‍ എന്ന ഈ കലാകാരന്‍. ‘ന്നാല്‍ താന്‍ കേസ് കൊട്’ റിലീസ് ചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നീ വേളയില്‍ രസകരമായ മറ്റൊരു വേഷവുമായി ഇതാ വീണ്ടുമെത്തിയിരിക്കുകയാണ് അദ്ദേഹം. എന്താണ് പുതിയ അവതാരത്തിന്റെ പേരെന്നല്ലേ.. ഗോപാല്‍ജി. വെറും ഗോപാല്‍ജിയല്ല. ഗോപാലപുരത്തെ ഗോപാല്‍ജി.

ALSO READ: ‘കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രം’: മന്ത്രി വി ശിവൻകുട്ടി

സുനീഷ് വാരനാടിന്റെ രചനയില്‍ നൗഷാദ് സഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ടു നാടകം’ എന്ന ചിത്രത്തിലാണ് ഷുക്കൂര്‍ വക്കീല്‍ ‘ഗോപാല്‍ജി’ എന്ന മുഴുനീള ഹാസ്യകഥാപാത്രമായി വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ചിത്രത്തിലെ ഗോപാല്‍ജിയെക്കുറിച്ച് ഷുക്കൂര്‍ വക്കീല്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചതിങ്ങനെയാണ്. ‘ഗോപാല്‍ജി’ നിങ്ങള്‍ നിത്യേന കാണുന്ന ഒരാളാണ്. സോഷ്യല്‍ മീഡിയകളിലും ടെലിവിഷന്‍ ചാനലുകളിലും നിങ്ങള്‍ കണ്ടുപരിചയിച്ച ഒരാള്‍. ഒരുപക്ഷേ, നിങ്ങള്‍ക്കിടയിലും അയാള്‍ ഉണ്ടാകാം. രാഷ്ട്രീയ ആക്ഷേപഹാസ്യം ജോണറില്‍ ഉള്‍പ്പെടുന്ന ചിത്രം വരുന്ന ഓഗസ്റ്റ് 9ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News