പോൺ താരത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സോഫിയ ലിയോണിന്റെ മരണവാർത്ത പുറത്തുവിട്ടത് രണ്ടാനച്ഛന്‍ മൈക്ക് റെമോരോ ആണ്. ഈ മാസം ആദ്യം അപ്പാർട്ട്മെന്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. സോഫിയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സോഫിയയുടെ മോഡലിങ് ഏജന്‍സി ആരോപണവുമായി മുന്നോട്ടു വന്നു.
കുടുംബത്തെയും സുഹൃത്തുക്കളെയും ഒരേപോലെ ഞെട്ടിച്ചിരിക്കുകയാണ് സോഫിയയുടെ മരണം. നിയമപോരാട്ടം നടത്തുന്നതിന് പോലും കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സോഫിയയുടെ രണ്ടാനച്ഛന്‍ പറഞ്ഞു. സോഫിയയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സോഫിയയുടെ മരണം കൊലപാതകമാണെന്നും, വീട്ടിൽ കയറി ആരോ കൊലപ്പെടുത്തിയിട്ടുണ്ടാകാം എന്നുമാണ് താരത്തിന്റെ മോഡലിങ് ഏജന്‍സിയായ 101 മോഡലിങിന്റെ ആരോപണം.
Also Read; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറിയില്ല; എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ ഹർജിയുമായി സിപിഐഎം
18ാം വയസ് മുതൽ താരം പോണ്‍ മേഖലയിൽ സജീവമായിരുന്നു. ഒരു മില്യണ്‍ ഡോളറിന്റെ ആസ്തി സോഫിയയ്ക്ക് ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കന്‍ പോണ്‍ മേഖലയില്‍ ഈ വർഷം മാത്രമായി ഉണ്ടാവുന്ന അപ്രതീക്ഷിത മരണങ്ങളിൽ നാലാമത്തേതാണ് സോഫിയയുടേത്. മുൻപ് ലിന്‍ കാര്‍തെര്‍, ജെസി ജെയ്ന്‍, തൈന ഫീല്‍ഡ്സ് എന്നീ പോണ്‍ താരങ്ങളും മരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here