മൊബൈൽ ആപ്പിലൂടെ പണം വാങ്ങി ലൈവ് സെക്സ് ഷോ; പോൺ താരങ്ങൾ അറസ്റ്റിൽ

മൊബൈൽ ആപ്പിലൂടെ പണം വാങ്ങി ലൈവ് സെക്സ് ഷോ നടത്തിയ പോൺ താരങ്ങൾ മുംബൈയിൽ അറസ്റ്റിൽ. പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്ന രണ്ട് നടികളും ഒരു നടനുമാണ് അറസ്റ്റിലായത്. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് അറസ്റ്റിലായത്. പ്രതിമാസം പണം അടച്ച് അശ്ലീല വീഡിയോസ് കാണാൻ കഴിയുന്ന പിഹു എന്ന ആപ്പിലാണ് ലൈവ് സെക്സ് ഷോ നടന്നത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ അറസ്റ്റിലായത്. മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പൊലീസ് നീക്കം ചെയ്തു.

ALSO READ:കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

അറസ്റ്റിലായവർ അശ്ലീല വീഡിയോകള്‍ അപ്‍ലോഡ് ചെയ്തതായും ലൈവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോസ് ചിത്രീകരിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 1000 രൂപ മുതൽ 10000 രൂപവരെ ഈടാക്കിയായിരുന്നു ലൈവ് ഷോകള്‍ ഇവർ നടത്തിയത്. രണ്ടാഴ്ച മുമ്പ് ഇത്തരത്തിൽ വീഡിയോകൾ ചിത്രീകരിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ALSO READ:സിനിമ റിവ്യൂ ബോംബിങ്; കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം അന്ധേരി വെസ്റ്റിലെ ഒരു ബംഗ്ലാവിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ പൊലീസ് റെയ്ഡ് നടത്തി മൂന്ന് പേറീ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ വെറും അഭിനേതാക്കള്‍ മാത്രമാണെന്നും വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന ആപ്പിന്‍റെ ഉടമകള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News