നിങ്ങളൊരു പൊറോട്ട ലൗവറാണോ? എങ്കിൽ ദേ ഇതൂടി കേൾക്കണം

porotta

നല്ല ചൂട് പൊറോട്ട! ഉഫ്…കേൾക്കുമ്പോൾ തന്നെ കൊതിവരുന്നല്ലേ? നല്ല ചൂട് മൊരിഞ്ഞ പൊറോട്ടയും ഇച്ചിരി ബീഫോ ചിക്കാനോ മുട്ട, വെജിറ്റബിൾ കറിയോ കിട്ടിയാൽ എത്ര പൊറോട്ട വരെ നിങ്ങൾ കഴിക്കും? ചിലർക്ക് പൊറോട്ട എന്നാൽ ഒരു തരെ അഡിക്ഷനാണ്.പുറത്ത് പോയി സ്ഥിരം പൊറോട്ട കഴിക്കുന്നവരെയൊക്കെ കണ്ടിട്ടില്ലേ? അതേസമയം ‘കൂടുതൽ പൊറോട്ട കഴിക്കണ്ട..പണി കിട്ടും!’ എന്നൊക്കെ നമ്മളോട് മാതാപിതാക്കളും സുഹൃത്തുക്കളുമൊക്കെ ഇടയ്ക്ക് പറയാറുണ്ട് അല്ലെ! പൊറോട്ട സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചിലർ പറയും.ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോ?

പൊറോട്ട കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും യാതൊരു ഗുണവും പ്രത്യേകിച്ച് ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്. മൈദകൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നതാണ് ഇതിന് കാരണം.
മൈദ കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ ഇതിൽ യാതൊരു ഫൈബറുമില്ല.മാത്രമല്ല 350 കലോറി വരെ പൊറോട്ടയിൽ ഉള്ളതിനാൽ ഇത് ശരീര ഭാരം വർധിക്കാൻ കാരണമാകും. പ്രമേഹം, ഹൃദ്രോഗം അടക്കമുള്ളവയിലേക്കും ഇത് നയിക്കും.

ALSO READ; ചായക്കൊപ്പം പഫ്സ് കഴിക്കാൻ തോന്നുന്നുണ്ടോ? വളരെ എളുപ്പത്തിൽ; വീട്ടിൽ തയ്യാറാക്കാം, ഈസി റെസിപ്പീ…

അതേസമയം കൃത്യമായി വ്യായാമം ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ പൊറോട്ട ഇടയ്ക്കിടെ കഴിക്കുന്നതുകൊണ്ട് വലിയ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കില്ല.ഇനി നിങ്ങളൊരു പൊറോട്ട അഡിക്റ്റ് ആണെങ്കിൽ ചില ടിപ്സുകൂടി പറഞ്ഞുതരാം.

പൊറോട്ടയ്‌ക്കൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പൊറോട്ട കഴിച്ച ശേഷം സവാള, സാലഡ് എന്നിവ കഴിക്കുന്നതും നല്ല ശീലമാണ്. അതേസമയം മൈദകൊണ്ടുള്ള പൊറോട്ട കഴിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. വീറ്റ് പൊറോട്ട അഥവാ ഗോതമ്പ് പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News